|
ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ ഭാര്യയും ബോളിവുഡ് താരവുമായ നടാഷ സ്റ്റാന്‍കോവിച്ചിനെ ചുംബിക്കുന്ന ചിത്രം നീക്കം ചെയ്ത് ഇന്‍സ്റ്റഗ്രാം. കമ്യൂണിറ്റി ഗൈഡ്ലൈന്‍സിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്‍സ്റ്റഗ്രാം ചിത്രം നീക്കിയത്. ഇത് ചോദ്യം ചെയ്ത് നടാഷ പോസ്റ്റിട്ടതിന് പിന്നാലെ ഇന്‍സ്റ്റഗ്രാം തെറ്റ് തിരുത്തുകയും ചെയ്തു.
പാണ്ഡ്യ കവിളില്‍ കവിളില്‍ ചുംബിക്കുന്ന ചിത്രമാണ് നടാഷ പങ്കുവെച്ചത്. ഐ.പി.എല്ലിനായി ടീമിനൊപ്പം ചേരാന്‍ പാണ്ഡ്യ വീടു വിട്ടതിനു പിന്നാലെയാണ് ചുംബന ചിത്രം നടാഷ പോസ്റ്റ് ചെയ്തത്. ചിത്രം വൈറാലായതിനു പിന്നാലെ കമ്യൂണിറ്റി ഗൈഡ്ലൈന്‍സിന് വിരുദ്ധമാണെന്ന് പറഞ്ഞ് ഇന്‍സ്റ്റഗ്രാം ചിത്രം നീക്കി.
പിന്നാലെ 'ശരിക്കും ഉള്ളതാണോ?' എന്ന ചോദ്യത്തോടെ ചിത്രം നീക്കുന്നതിനുള്ള കാരണമായി പ്രത്യക്ഷപ്പെട്ട സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടുത്തി നടാഷ ഒരു പോസ്റ്റിട്ടു. ഇതിനു പിന്നാലെ നടാഷ പോസ്റ്റ് ചെയ്ത ചുംബന ചിത്രം അവരുടെ പേജില്‍ വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്തു. |