Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
അന്ന് നല്ല കുട്ടിയായിരുന്നു എന്നു സംവിധായകന്‍: ഭൂതകാലമാണോ ഉദ്ദേശിച്ചതെന്ന് റിമയുടെ ചോദ്യം
Reporter
മോഹിനിയാട്ടം അരങ്ങേറ്റത്തിന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് നടി റിമ കല്ലിങ്കല്‍. ''മോഹിനിയാട്ടം അരങ്ങേറ്റത്തിന് തൊട്ടു മുമ്പ്. തൃശൂര്‍ റീജിയണല്‍ തീയേറ്ററിലെ ബാക്ക്സ്റ്റേജ് ഡ്രസിങ് റൂമില്‍'' എന്ന ക്യാപ്ഷനോടെ പങ്കുവച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സിനിമയിലുള്ളവരും ആരാധകരും ചിത്രത്തിന് കമന്റുകളുമായി എത്തിയിട്ടുണ്ട്.

സംവിധായകനും തിരക്കഥാകൃത്തുമായ മുഹ്സിന്‍ പരാരിയുടെ കമന്റും റിമയുടെ മറുപടിയുമാണ് ശ്രദ്ധേയമാകുന്നത്. ''നല്ലൊരു കുട്ടി എയ്ന്'' എന്നാണ് മുഹ്സിന്‍ പരാരിയുടെ കമന്റ്. ''നീ ഭൂതകാലമാണോ ഉദ്ദേശിച്ചത്'' എന്നാണ് റിമ ചോദിക്കുന്നത്. ''ഞാന്‍ ചോദിക്കാതെ തന്നെ ഇങ്ങനെ ഒരാള്‍ പറഞ്ഞതില്‍ അതിശയം തോന്നുന്നു'' എന്നും റിമ പിന്നാലെ കുറിച്ചു.


ഒരു കമന്റിന് താന്‍ അപ്പോഴും ഇപ്പോഴും ഫെമിനിച്ചി തന്നെ എന്നാണ് റിമയുടെ മറുപടി. ഈ ചിത്രം പതിമൂന്നാം വയസിലേതാണ് എന്നും റിമ മറുപടി കൊടുത്തിട്ടുണ്ട്. എന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രം എന്നാണ് നടി കവിത നായരുടെ കമന്റ്.

ശ്യാമപ്രസാദ് ചിത്രം 'ഋതു'വിലൂടെയാണ് റിമ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. നടി, നര്‍ത്തകി, നിര്‍മ്മാതാവ് തുടങ്ങിയ നിലകളിലും റിമ തന്റെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. ആഷിഖ് അബു ഒരുക്കിയ 'വൈറസ്' സിനിമയിലാണ് റിമ ഒടുവില്‍ വേഷമിട്ടത്.
 
Other News in this category

 
 




 
Close Window