Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
കോവിഡ് നാശം വിതച്ച പാരിസില്‍ ഒന്നും ഓര്‍മയില്ലാത്ത പോലെ ഫുട്‌ബോളിന്റെ പേരില്‍ അക്രമം; താന്തോന്നിത്തരം
Reporter
യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി, ബയേണ്‍ മ്യൂണിക്കിനോട് തോറ്റതിനു പിന്നാലെ ക്ഷുഭിതരായ പി.എസ്.ജി ആരാധകര്‍. പാരീസിലെ വിവിധയിടങ്ങളില്‍ ആരാധകര്‍ അക്രമം അഴിച്ചുവിട്ടു. ചിലയിടങ്ങളില്‍ പൊലീസും ആരാധകരും തമ്മില്‍ ഏറ്റുമുട്ടി.

നിരവധി വാഹനങ്ങള്‍ക്ക് അക്രമികള്‍ തീവെയ്ക്കുകയും ചിലത് അടിച്ചു തകര്‍ക്കുകയും ചെയ്തു. നിരത്തില്‍ പുക സൃഷ്ടിക്കുകയും പി.എസ്.ജിയുടെ പതാകയുമുയര്‍ത്തി മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതിന് വിലക്കുള്ള സാഹചര്യത്തിലാണ് പി.എസ്.ജി ആരാധകര്‍ നിരത്ത് കൈയടക്കിയത്. സംഭവത്തില്‍ 148 പേര്‍ അറസ്റ്റിലായതായാണ് വിവരം.പി.എസ്.ജിയുടെ 50 വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ ആദ്യമായി കളിച്ച ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ തോല്‍ക്കേണ്ടി വന്നത് ആരാധകരെ തെല്ലാന്നുമല്ല നിരാശരാക്കിയിരിക്കുന്നത്. ലിസ്ബണില്‍ നടന്ന ആവേശകരമായ കലാശപ്പോരില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബയേണിനെതിരെ പി.എസ്.ജിയുടെ പരാജയം.
 
Other News in this category

 
 




 
Close Window