Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
ഇന്ത്യയുടെ ഗുസ്തി താരം വിനേഷിന്റെ കോവിഡ് പരിശോധനാ ഫലം പോസിറ്റിവ്
Reporter
ഈ വര്‍ഷത്തെ ഖേല്‍രത്‌ന പുരസ്‌കാര ജേതാവായ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് കൊവിഡ് സ്ഥിരീകരിച്ചു. സൊണാപേറ്റില്‍ പരിശീലകന്‍ ഓംപ്രകാശിനൊപ്പം പരിശീലനം നടത്തുകയായിരുന്ന വിനേഷ് ഫോഗട്ടിനെ ഖേല്‍രത്‌ന പുരസ്‌കാരദാനച്ചടങ്ങിന് മുന്നോടിയായി കൊവിഡ് പരിശോധനക്ക് വിധേയയാക്കിയിരുന്നു. ഈ പരിശോധനയിലാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

ഖേല്‍രത്‌ന പുര്‌സാരാദാനച്ചടങ്ങിന്റെ റിഹേഴ്‌സലിന്റെ ഭാഗമായാണ് പരിശോധനക്ക് വിധേയായതെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞു. ദൈവാനുഗ്രഹത്താല്‍ അസുഖം ഭേദമായി ഉടന്‍ തിരിച്ചെത്താനാകുമെന്നും വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്നും വിനേഷ് ഫോഗട്ട് പിടിഐയോട് പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ചരിത്രത്തിലാദ്യമായി താരങ്ങളെ നേരില്‍ കാണാതെ വെര്‍ച്വല്‍ ചടങ്ങിലൂടെയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് താരങ്ങള്‍ക്ക് കായിക പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നത്.
 
Other News in this category

 
 




 
Close Window