Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
ദീപക് ചാഹര്‍ കോവിഡ് പൊസിറ്റിവ്: സുരേഷ് റെയ്ന നാട്ടിലേക്ക് മടങ്ങി: ചെന്നൈ സൂപ്പര്‍ കിംഗ്സ് കുരുക്കില്‍
Reporter
ദീപക് ചാഹറിന് കോവിഡ് സ്ഥിരീകരിക്കുകും സുരേഷ് റെയ്ന വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നാട്ടിലേക്ക് മടങ്ങുകയും ചെയ്തതോടെ കുരുക്കിലായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി മറ്റൊരു താരത്തിനു കൂടി കോവിഡ് സ്ഥിരീകരിച്ചു. യുവതാരം റുതുരാജ് ഗെയ്ക്വാദിനാണ് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ ചാഹറും സ്റ്റാഫുകളുമടക്കം 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

സംഘത്തിലുള്ളവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ചെന്നൈ ക്വാറന്റൈന്‍ സെപ്റ്റംബര്‍ ഒന്നുവരെ നീട്ടി. ബി.സി.സി.ഐയുടെ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കോവിഡ് സ്ഥിരീകരിക്കുന്നവര്‍ ഏഴു ദിവസം കൂടുതലായി ക്വാറന്റൈനില്‍ കഴിയണം. തുടര്‍ച്ചയായ പരിശോധനകളില്‍ ഫലം നെഗറ്റീവാണെന്ന് ഉറപ്പാക്കിയശേഷം മാത്രമേ ഇവര്‍ക്ക് വീണ്ടും ബയോ സെക്യുര്‍ ബബ്ളിന്റെ ഭാഗമാകാനാകൂ.

ഐ.പി.എല്ലില്‍ നിന്ന് റെയ്നയുടെ പിന്മാറ്റത്തെ കുറിച്ച് സൂപ്പര്‍ കിംഗ്‌സ് തന്നെയാണ് തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെയാണ് അറിയിച്ചിരിക്കുന്നത്. 'സുരേഷ് റെയ്ന വ്യക്തിപരമായ കാരണങ്ങള ഇന്ത്യയിലേക്കു മടങ്ങിയിരിക്കുകയാണ്. ഐ.പി.എല്ലിലെ ഈ സീസണില്‍ ഇനി അദ്ദേഹം കളിക്കില്ല. ഈ സമയത്ത് റെയ്നയ്ക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പിന്തുണ അറിയിക്കുന്നും.' ടീം സിഇഒ കാശി വിശ്വനാഥന്‍ ട്വീറ്റ് ചെയ്തു.
 
Other News in this category

 
 




 
Close Window