Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
മുന്നറിയിപ്പ്: റെയ്നയെ പോലെ കൂടുതല്‍ താരങ്ങള്‍ ഐ.പി.എല്‍ ഉപേക്ഷിക്കും
Reporter
സുരേഷ് റെയ്നയെ പോലെ കൂടുതല്‍ താരങ്ങള്‍ ഇത്തവണ ഐ.പി.എല്‍ ഉപേക്ഷിക്കാന്‍ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി പ്രശസ്ത മെന്റല്‍ കണ്ടീഷനിംഗ് കോച്ച് പാഡി അപ്ടണ്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ബയോ സെക്യുര്‍ ബബ്ള്‍ താരങ്ങളെ ശ്വാസം മുട്ടിക്കുമെന്നും കുടുംബങ്ങളെ പിരിഞ്ഞിരിക്കുന്നത് ആ പിരിമുറുക്കം വലുതാക്കുമെന്നും അപ്ടണ്‍ അഭിപ്രായപ്പെട്ടു.

'സുരേഷ് റെയ്നയുടെ അതേ മനഃസ്ഥിതിയില്‍ കഴിയുന്ന ഒട്ടേറെ താരങ്ങളുണ്ട്. ഈ സാഹചര്യത്തെ കുറിച്ച് ടീമുകള്‍ക്കും അറിയാമെന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ടു തന്നെ അത്തരം സാഹചര്യങ്ങളെ നേരിടാനുള്ള മുന്നൊരുക്കവും അവര്‍ നടത്തുന്നുണ്ടാകും.'

'ബയോ സെക്യുര്‍ ബബ്ള്‍ താരങ്ങളെ ശ്വാസം മുട്ടിക്കും. അതോടൊപ്പം കടുത്ത നിയന്ത്രണങ്ങളോടെ കുടുംബത്തെ പിരിഞ്ഞിരിക്കുന്നതും താരങ്ങളെ ബാധിക്കും. ഇത്തരം വെല്ലുവിളികള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്ന ടീമുകള്‍ക്കായിരിക്കും വിജയിക്കുക. സൂപ്പര്‍താരങ്ങളില്‍ പലരും ഈ സമ്മര്‍ദ്ദത്തില്‍ നിറം മങ്ങിയേക്കാം. 'ശരാശരി താരങ്ങളാ'കും ഇത്തവണ ഐപിഎല്ലിന്റെ താരങ്ങളാകുക.' അപ്ടണ്‍ അഭിപ്രായപ്പെട്ടു.
 
Other News in this category

 
 




 
Close Window