Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
ധോണിയുടെ ഷൂ ആര്‍ക്കും പാകമാകില്ല; ധോണിക്ക് പകരക്കാരനാവാന്‍ ചിന്തിച്ചിട്ടില്ല: രാഹുല്‍
Reporter
ധോണിയുടെ പകരക്കാരനായി പലരും പരിഗണിക്കുന്ന താരമാണ് കെ.എല്‍ രാഹുല്‍. ബാറ്റ്‌സ്മാനെന്ന നിലയില്‍ ടീമില്‍ സ്ഥാനം ഉറപ്പിച്ച രാഹുല്‍ ധോണിയുടെ വിടവാങ്ങലിന് ശേഷം വിക്കറ്റ് കീപ്പറെന്ന റോളിലേക്കും സ്ഥിരമാകാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ആര്‍ക്കും നികത്താന്‍ പറ്റാത്ത സ്ഥാനമാണ് ധോണിയുടേതെന്നാണ് രാഹുല്‍ പറയുന്നത്.

'ഇന്ത്യന്‍ ക്രിക്കറ്റില്‍ ആര്‍ക്കും നികത്താന്‍ പറ്റാത്ത സ്ഥാനമാണ് ധോണിയുടേത്. അദ്ദേഹത്തിന്റെ ഷൂ ആര്‍ക്കും പാകമാകില്ല. ധോണിക്ക് പകരക്കാരനാകുന്നതിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല. ഞാനായി തുടരാനാണ് ആഗ്രഹിക്കുന്നത്. ഐ.പി.എല്ലില്‍ മാത്രമാണ് ഇപ്പോഴത്തെ ചിന്ത.'
'രാജ്യത്തിനു വേണ്ടി മികച്ച പ്രകടനം നടത്താനും വിജയം നേടിത്തരാനുമാണ് ഓരോ താരങ്ങളും ശ്രമിക്കുന്നത്. എന്ത് റോള്‍ എനിക്ക് തന്നാലും അത് നന്ദിയോടെ ചെയ്യും. വെല്ലുവിളികള്‍ എന്നെ ആവേശം കൊള്ളിക്കും. എന്റെ റോള്‍ എന്താണെന്ന് എനിക്ക് കൃത്യമായി അറിയാം. ലഭിക്കുന്ന അവസരങ്ങളില്‍ എന്റെ കഴിവിന്റെ പരമാവധി അവതരിപ്പിക്കാന്‍ ശ്രമിക്കും.' രാഹുല്‍ പറഞ്ഞു.
ഐ.പി.എല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമാണ് രാഹുല്‍. ടൂര്‍ണമെന്റിനായി തയ്യാറെടുക്കുമ്പോള്‍ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് രാഹുല്‍. കോവിഡ് ഇടവേള വരുന്നതിന് മുമ്പ് ഇന്ത്യ കളിച്ച ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഏകദിനത്തില്‍ നിന്ന് 204 റണ്‍സും, ട്വന്റി20യില്‍ നിന്ന് 221 റണ്‍സുമാണ് രാഹുല്‍ നേടിയത്.
 
Other News in this category

 
 




 
Close Window