Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
കായികം
  Add your Comment comment
ബാഴ്‌സ സൂപ്പര്‍ താരം ലയണല്‍ മെസി വീണ്ടും പരിശീലനത്തിനെത്തിന് ഇറങ്ങി
Reporter
തിങ്കളാഴ്ച വൈകീട്ടാണ് മെസി സാന്റ് ജൊവാന്‍ ഡെസ്പിയിലെ ബാഴ്‌സയുടെ പരിശീലന ഗ്രൗണ്ടിലെത്തിയത്. സ്വയം ഡ്രൈവ് ചെയ്തായിരുന്നു പരിശീലനത്തിന് എത്തിയത്.

കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം മറ്റുള്ളവരില്‍നിന്ന് മാറി കുറച്ച് ദിവസം അദ്ദേഹം വ്യക്തിഗതമായിട്ടാകും പരിശീലനം ചെയ്യുക. പുതിയ പരിശീലകന്‍ റൊണാള്‍ഡ് കൂമാനു കീഴില്‍ ആദ്യമായാണ് സൂപ്പര്‍ താരം പരിശീലനത്തിനിറങ്ങുന്നത്. ലാലിഗയുടെ പുതിയ സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ടീം പരിശീലനം തുടങ്ങിയിരുന്നു.
സെപ്റ്റംബര്‍ 12-നാണ് ലാലിഗയുടെ പുതിയ സീസണ്‍ ആരംഭിക്കുന്നത്. സെപ്റ്റംബര്‍ 27-ന് വിയ്യാറയലുമായിട്ടാണ് ബാഴ്‌സയുടെ ആദ്യമത്സരം. ചാമ്പ്യന്‍സ് ലീഗില്‍ പങ്കെടുത്തതിനാലാണ് ബാഴ്‌സക്ക് അധിക വിശ്രമദിനം അനുവദിച്ചത്.
 
Other News in this category

 
 




 
Close Window