Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
ടിഗ്വാന്‍: ഫോക്സ്വാഗന്‍ അവതരിപ്പിക്കുന്ന തകര്‍പ്പന്‍, സ്റ്റൈലന്‍
Reporter
എസ്.യു.വികളോടുള്ള ഇന്ത്യക്കാരുടെ പ്രേമം മനസിലാക്കി ആ മേഖലയിലേക്ക് ഫോക്സ്വാഗന്‍ പുതിയ കാര്‍ ഇറക്കി - ടിഗ്വാന്‍. ആഗോളതലത്തില്‍ ജര്‍മ്മന്‍ ബ്രാന്‍ഡില്‍ നിന്നും ഏറ്റവും പ്രചാരമുള്ള എസ്.യു.വിയാണ് ടിഗ്വാന്‍. ഇതിന് ലഭിച്ച സ്വീകാര്യത കമ്പനിയുടെ ആത്മവിശ്വാസം ഏറെ ഉയര്‍ത്തിയ മട്ടാണ്. അതിനാല്‍ തന്നെ എസ്.യു.വി സെഗ്മെന്റില്‍ രണ്ടാമിന്നിംഗ്സിന് ഇറങ്ങിയിരിക്കുകയാണ് കമ്പനി. നിരവധി എസ്.യു.വി മോഡലുകളാണ് രണ്ടാം ഘട്ടത്തില്‍ കമ്പനി വിപണിയില്‍ എത്താനിരിക്കുന്നത്. അതിലൊന്നാണ് ഫോക്സ്വാഗന്‍ ടിഗ്വാന്‍ ഓള്‍സ്പേസ്.
ഡീലര്‍ഷിപ്പുകളിലേക്ക് എത്തി തുടങ്ങിയ ഫോക്സ്വാഗന്റെ പ്രീമിയം എസ്.യു.വിയാണ് ടിഗ്വാന്‍ ഓള്‍സ്‌പേസ്. നേരത്തെ ഇന്ത്യയില്‍ വില്‍പനയിലുണ്ടായിരുന്ന ടിഗ്വാന്റെ ഏഴ് സീറ്റുകളുള്ള പതിപ്പാണ് ഓള്‍സ്‌പേസ്. 2020 മാര്‍ച്ചിലാണ് മോഡലിനെ കമ്പനി അവതരിപ്പിച്ചത്. നിലവിലുള്ള ടിഗ്വാനേക്കാളും നീളവും വീല്‍ബേസും കൂടുതലാണ് ഓള്‍സ്‌പേസിന്. 4,701 മില്ലിമീറ്റര്‍ നീളവും 2,787 മില്ലിമീറ്റര്‍ വീല്‍ബേസുമാണ് ടിഗ്വാന്‍ ഓള്‍സ്‌പേസിന് ഉള്ളത്. മറ്റെല്ലാ അളവുകളും അഞ്ച് സീറ്റ് ടിഗ്വാന് സമാനമാണ്.
 
Other News in this category

 
 




 
Close Window