Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
കായികം
  Add your Comment comment
സഹതാരങ്ങള്‍ ഐ.പി.എല്ലില്‍ കളിക്കുമ്പോള്‍ സങ്കടം തോന്നാറുണ്ട്: ആഗ്രഹം വ്യക്തമാക്കി ചേതേശ്വര്‍ പൂജാര
Reporter
ഐ.പി.എല്‍ കളിക്കാന്‍ ആഗ്രഹമുണ്ടെന്നും സഹതാരങ്ങള്‍ ഐ.പി.എല്ലില്‍ കളിക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്നും ചേതേശ്വര്‍ പൂജാര.

'ആളുകളുടെ കാഴ്ചപ്പാട് വല്ലാതെ ഐ.പി.എല്‍ ലേലത്തെ സ്വാധീനിക്കുന്നുണ്ട്. ടെസ്റ്റ് താരമെന്ന പദവി ചാര്‍ത്തപ്പെട്ടതിനാല്‍ കൂടുതലൊന്നും ചെയ്യാന്‍ സാധിക്കില്ല. പരിമിത ഓവര്‍ ക്രിക്കറ്റില്‍ അവസരം ലഭിച്ചാല്‍ മാത്രമെ എനിക്ക് തെളിയിക്കാന്‍ സാധിക്കൂ. ലിസ്റ്റ് എ ക്രിക്കറ്റിലും ആഭ്യന്തര ടി20 ക്രിക്കറ്റിലും മികച്ച പ്രകടനം പുറത്തെടുത്തിട്ടും പരിഗണിക്കപ്പെട്ടിട്ടില്ല.'

'അവസരത്തിനായി കാത്തിരിക്കുക മാത്രമാണ് എനിക്ക് ചെയ്യാന്‍ സാധിക്കുന്നത്. എല്ലാ ഫോര്‍മാറ്റിലും കളിക്കുകയെന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. സഹതാരങ്ങള്‍ ഐ.പി.എല്ലില്‍ കളിക്കുമ്പോള്‍ സങ്കടം തോന്നാറുണ്ട്. ഐ.പി.എല്ലില്‍ ആരും വാങ്ങാത്തതിനാല്‍ മറ്റ് താരങ്ങളോട് ആസൂയയോ നിരാശയോടെ ഒന്നും ഇല്ല. ഐപിഎല്‍ ലേലത്തെ തന്ത്രപരമായി കാണാനാണ് ഇഷ്ടം.' പൂജാര പറഞ്ഞു.

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ അഭിവാജ്യ ഘടകമാണ് ചേതേശ്വര്‍ പൂജാര. എന്നാല്‍ ക്രിക്കറ്റിന്റെ മറ്റ് ഫോര്‍മാറ്റുകളില്‍ പൂജാരയ്ക്ക് ഒരു അവസരം പോലും നല്‍കുന്നുമില്ല. ഐ.പി.എല്ലിലും താരത്തിന് ആവശ്യക്കാരുണ്ടായില്ല. ഇപ്പോഴിതാ ഈ വിഷമം പരസ്യമാക്കിയിരിക്കുകയാണ് താരം.
 
Other News in this category

 
 




 
Close Window