Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
ലോങ് ഫിഷ് ടെയില്‍ ഗൗണ്‍, എംബ്രോയ്ഡഡ് വെയ്ല്‍: മിയയുടെ വിവാഹവസ്ത്രം ഫാഷനില്‍ ട്രെന്‍ഡ്
Reporter
വിവാഹിതയായ നടി മിയ ജോര്‍ജ്ജിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. താരം ധരിച്ച മനോഹരമായ ഗൗണ്‍ തന്നെയാണ് ചിത്രങ്ങളിലെ മുഖ്യ ആകര്‍ഷണം. ലോങ് ഫിഷ് ടെയില്‍ ഗൗണും എംബ്രോയ്ഡഡ് വെയ്‌ലും അണിഞ്ഞ് അതിസുന്ദരിയായിരിക്കുകയാണ് കല്യാണപ്പെണ്ണ്. ലേബല്‍ എം ഡിസൈനേഴ്‌സാണ് മിയയുടെ വിവാഹവസ്ത്രം ഒരുക്കിയത്.

കോട്ടയം സ്വദേശിയും വ്യവസായിയുമായ അശ്വിന്‍ ഫിലിപ്പ് ആണ് മിയയുടെ കഴുത്തില്‍ മിന്നു കെട്ടിയത്. എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ നടന്ന വിവാഹ ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. കൊവിഡ് കാലത്ത് നടന്ന വിവാഹത്തില്‍ മാസ്‌ക് ധരിച്ച് മാനദണ്ഡങ്ങള്‍ പാലിച്ചാണ് മിയ എത്തിയത്.

കഴിഞ്ഞ മാസമായിരുന്നു മിയയുടെ മനസമ്മതം കഴിഞ്ഞത്. അന്ന് മിയ ധരിച്ച ലെഹങ്കയും വിവാഹത്തലേന്നത്തെ മധുരം വെപ്പ് ചടങ്ങിന് വേണ്ടി താരം ധരിച്ച സാരിയും ലേബല്‍ എം തന്നെയാണ് ഡിസൈന്‍ ചെയ്തത്.
 
Other News in this category

 
 




 
Close Window