Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
ഐ.പി.എല്‍ 13ാം സീസണ്‍: രാജസ്ഥാന്‍ റോയല്‍സിനൊപ്പം മുന്‍ ഓസീസ് നായകന്‍ ഷെയ്ന്‍ വോണ്‍
Reporter
ഐ.പി.എല്‍ 13ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം മുന്‍ നായകനും ഓസീസ് ഇതിഹാസ സ്പിന്നറുമായ ഷെയ്ന്‍ വോണ്‍ ചേരും. അംബാസഡര്‍, മെന്റര്‍ റോളിലാണ് വോണ്‍ ടീമിനൊപ്പം ചേരുന്നത്. കഴിഞ്ഞ സീസണിലും വോണായിരുന്നു രാജസ്ഥാന്റെ മെന്റര്‍.

വോണിന്റെ വരവ് രാജസ്ഥാന്‍ ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. വോണിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നാണ് രാജസ്ഥാന്‍ വോണിനെ ടീമിലേക്ക് സ്വാഗതം ചെയ്തത്. രാജസ്ഥാന്‍ റോയല്‍സിന്റെ ജഴ്‌സിയിലുള്ള വിവിധ ചിത്രങ്ങള്‍ ഉള്‍പ്പെടെ വോണിനെ സ്വാഗതം ചെയ്യുന്ന വീഡോയോയും രാജസ്ഥാന്‍ പങ്കുവെച്ചിട്ടുണ്ട്.
'റോയല്‍സിലേക്ക് തിരിച്ചുവരികയെന്നത് മഹത്തായ അനുഭവമാണ്. എന്റെ ടീമും കുടുംബവുമാണ് രാജസ്ഥാന്‍. ടീമിനൊപ്പം ഏത് വിഭാഗത്തില്‍ പ്രവര്‍ത്തിച്ചാലും അത് ഇഷ്ടമുള്ള കാര്യമാണ്. ലോകത്തിലെ ഞങ്ങളുടെ നിരവധി ആരാധകരുടെ ആഗ്രഹം പൂര്‍ത്തീകരിക്കാനായി ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും. ഈ സീസണെ വളരെ പോസിറ്റീവായാണ് കാണുന്നത്. മികച്ചൊരു പരിശീലക സംഘമാണ് ഇത്തവണയുള്ളത്. മികച്ചൊരു സീസണില്‍ വരും മാസങ്ങളില്‍ വലിയ കാര്യങ്ങള്‍ നേടാനാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ' വോണ്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window