Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
ഐ.പി.എല്‍ 13ാം സീസണ്‍: മലയാളം ചാനലുകളില്‍ മലയാളം കമന്ററിയോടെ സംപ്രേഷണം
Reporter
ഐ.പി.എല്‍ 13ാം സീസണിന് ഈ മാസം 19 ന് തുടക്കമാവുകയാണ്. മലയാളം ഉള്‍പ്പടെ ഏഴു പ്രാദേശിക ചാനലുകളില്‍ പ്രാദേശിക ഭാഷയില്‍ മല്‍സരങ്ങളുടെ കമന്ററിയുണ്ടാവും. പാകിസ്ഥാന്‍ ഒഴികെയുള്ള 120 രാജ്യങ്ങളില്‍ ഐ.പി.എല്‍ തത്സമയം സംപ്രേഷണം ചെയ്യും. ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനാണ് ടൂര്‍ണമെന്റിന്റെ സംപ്രേഷണാവകാശം. ഇന്ത്യയില്‍ ഇംഗ്ലീഷ്, ഹിന്ദി എന്നിവ കൂടാതെ

ചാനലുകളും വിവരങ്ങളും

ഹിന്ദി- സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 ഹിന്ദി, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 ഹിന്ദി എച്ച്ഡി.

ഇംഗ്ലീഷ്- മുകളിലെ രണ്ടു ചാനലുകളൊഴികെ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ എല്ലാ പേ ചാനലുകളിലും കാണാം.

തമിഴ്- സ്റ്റാര്‍ സ്‌പോര്‍ട്‌സ് തമിഴ് (എല്ലാ മല്‍സരങ്ങളും), വിജയ് സൂപ്പര്‍ (ഞായറാഴ്ചത്തെ മല്‍സരങ്ങള്‍ മാത്രം).

തെലുങ്ക്- സ്റ്റാര്‍ സ്‌പോര്‍ട്‌സ് തെലുങ്ക് (എല്ലാ മല്‍സരങ്ങളും), മാ മൂവീസ്, മാ മൂവീസ് എച്ച്ഡി (ഞായറാഴ്ചത്തെ മല്‍സരങ്ങള്‍ മാത്രം).

കന്നഡ- സ്റ്റാര്‍ സ്‌പോര്‍ട്‌സ് കന്നഡ (എല്ലാ മല്‍സരങ്ങളും), സ്റ്റാര്‍ സുവര്‍ണ, സ്റ്റാര്‍ സുവര്‍ണ എച്ച്ഡി (ഞായറാഴ്ചത്തെ മല്‍സരങ്ങള്‍ മാത്രം).

ബംഗാളി- സ്റ്റാര്‍ സ്‌പോര്‍ട്‌സ് ബംഗ്ല (എല്ലാ മല്‍സരങ്ങളും), ജല്‍ഷ മൂവീസ്, ജല്‍ഷ മൂവീസ് എച്ച്ഡി (ഞായറാഴ്ചത്തെ മല്‍സരങ്ങള്‍ മാത്രം)

മറാത്തി- സ്റ്റാര്‍ പ്രവാഹ്, സ്റ്റാര്‍ പ്രവാഹ് എച്ച്ഡി (ഞായറാഴ്ചത്തെ മല്‍സരങ്ങള്‍ മാത്രം)

മലയാളം- ഏഷ്യാനെറ്റ് പ്ലസ് (ഞായറാഴ്ചത്തെ മല്‍സരങ്ങള്‍ മാത്രം)



മൊബൈല്‍ ഫോണില്‍ ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെ എല്ലാ മല്‍സരങ്ങളും തത്സമയം സംപ്രേഷണം ചെയ്യും. വാര്‍ഷിക പ്ലാനോ, പ്രതിമാസ പ്ലാനോ ഉള്ളര്‍ക്കു മാത്രമേ ഹോ്ടസ്റ്റാറില്‍ മല്‍സരങ്ങള്‍ സൗജന്യമായി കാണാന്‍ സാധിക്കുകയുള്ളൂ.
 
Other News in this category

 
 




 
Close Window