Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
കായികം
  Add your Comment comment
ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ഡേവിഡ് വില്ലിക്ക് കോവിഡ് സ്ഥിരീകരിച്ചു
Reporter
ട്വിറ്ററിലൂടെ വില്ലി തന്നെയാണ് തനിക്കും ഭാര്യക്കും കോവിഡ് പോസിറ്റീവായതായി അറിയിച്ചത്. കൗണ്ടി ക്ലബ് യോര്‍ക്ഷെയറിനായി രണ്ട് മത്സരങ്ങള്‍ കളിച്ചതിനു ശേഷമാണ് വില്ലിക്ക് കോവിഡ് സ്ഥിരീകരിച്ചത്.

'സന്ദേശങ്ങള്‍ക്കെല്ലാം നന്ദി. എനിക്കും ഭാര്യക്കും കോവിഡ് പോസിറ്റീവാണ്. ബാക്കിയുള്ള മത്സരങ്ങള്‍ നഷ്ടപ്പെടുമെന്നതില്‍ നിരാശയുണ്ട്. മറ്റ് മൂന്ന് പേരുമായി സമ്പര്‍ക്കം ഉണ്ടായി എന്നത് അതിനെക്കാള്‍ വലിയ വിഷമം ഉണ്ടാക്കുന്നുണ്ട്'-വില്ലി കുറിച്ചു.

വില്ലി ഇപ്പോള്‍ സ്വയം ഐസൊലേഷനിലാണ്. വില്ലിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട മറ്റ് മൂന്ന് താരങ്ങള്‍ നിരീക്ഷണത്തിലാണ്. മാറ്റ് ഫിഷര്‍, ടോം കോഹ്ലര്‍-കാഡ്മോര്‍, ജോഷ് പോയ്സ്ഡന്‍ എന്നിവരാണ് നിരീക്ഷണത്തിലുള്ളത്.

ഇവരെ വിരാലിറ്റി ബ്ലാസ്റ്റിന്റെ ബാക്കിയുള്ള മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കിയതായി യോര്‍ക്ഷെയര്‍ അറിയിച്ചു.
 
Other News in this category

 
 




 
Close Window