Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
 
 
ഫാഷന്‍
  Add your Comment comment
കെയ്റ്റിന്റെ മുടിയുടെ സൗന്ദര്യ തിളക്കം: ഫാഷന്‍ ലോകത്തു ചര്‍ച്ച
Reporter
ഏറെ പ്രശംസ ലഭിച്ചിട്ടുള്ള കെയ്റ്റിന്റെ മുടിയുടെ സൗന്ദര്യത്തിനു പിന്നില്‍ റിച്ചാര്‍ഡ് വാര്‍ഡ് എന്നയാളാണ്. അദ്ദേഹം സ്വന്തമായി തയാറാക്കുന്ന സള്‍ഫേറ്റ് ഫ്രീ ഷാംപുവാണ് കെയ്റ്റ് രാജകുമാരിയുടെ മുടിക്ക് തിളക്കവും ആരോഗ്യവും സമ്മാനിക്കുന്നത്. ഷാംപുവും കണ്ടീഷനറും ചേര്‍ത്ത് തയാറാക്കുന്ന ഈ മിശ്രിതം മുടിക്ക് മോയ്‌സചറൈസിങ് നല്‍കുന്നതിനോടൊപ്പം മുടിയും ശിരോ ചര്‍മവും വൃത്തിയായി സൂക്ഷിക്കാനും സഹായിക്കുന്നു.

വിറ്റാമിന്‍ സി നിറഞ്ഞ റോസ്ഹിപ് ഓയിലാണ് കെയ്റ്റ് രാജകുമാരി സൗന്ദര്യ സംരക്ഷണത്തിനായി ഉപയോഗിക്കുന്നതെന്നാണ് രാജകുടുംബത്തില്‍ നിന്നുള്ള വൃത്താന്തം. യുഎസ് വീക്ക്ലിയിലൂടെയാണ് ഈ രഹസ്യം പുറത്തായത്. റോസ് ഹിപ് ഓയിലിന്റെ ഉപയോഗം ചര്‍മത്തിലുണ്ടാക്കിയ അസാധ്യ മാറ്റം കണ്ടാണ് കെയ്റ്റ് മറ്റു സൗന്ദര്യവര്‍ധക വസ്തുക്കളുടെ ഉപയോഗം നിര്‍ത്തി ഈ ഫെയ്‌സ് ഓയിലിന്റെ ആരാധക ആയതെന്നും പറയുന്നു. പനിനീര്‍ പൂവിന്റെ ഉള്ളിലുള്ള ഭാഗമാണ് ഈ ഫെയിസ് ഓയില്‍ തയാറാക്കാനായി ഉപയോഗിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായ ഉപയോഗം ചര്‍മത്തിന് മൃദുത്വം സമ്മാനിക്കുമെന്നും മുഖചര്‍മം വെല്‍വെറ്റ് പോലെ സുന്ദരമാകുമെന്നുമാണ് കെയ്റ്റ് രാജകുമാരിയുടെ അമ്മപോലും പറയുന്നത്.
 
Other News in this category

 
 




 
Close Window