Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
ഇംഗ്ലീഷും ഹിന്ദിയും മാറ്റി കന്നടയില്‍ പുതിയ പാട്ട്: റോയല്‍ ചലഞ്ചേഴ്‌സിന്റെ ആരാധകര്‍ ഹാപ്പി
Reporter
ആരാധകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കന്നട വരികള്‍ ഉള്‍പ്പെടുത്തി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പുതിയ ഗാനം പുറത്തിറക്കി. നേരത്തേ പുറത്തിറക്കിയ ഗാനത്തില്‍ ഇംഗ്ലീഷ്-ഹിന്ദി വരികളായിരുന്നു കൂടുതലായി ഉണ്ടായിരുന്നത്. ഇതിനെതിരെ ബാംഗ്ലൂര്‍ ആരാധകര്‍ രംഗത്തെത്തുകയായിരുന്നു.

മുന്‍ ഇന്ത്യന്‍ ബൗളര്‍ ദൊഡ്ഡ ഗണേഷ് അടക്കമുള്ളവരും പാട്ടിലെ 'കന്നഡത്ത'മില്ലായ്മക്കെതിരെ പ്രതികരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കന്നട വരികള്‍ ഉള്‍പ്പെടുത്തി പുതിയ ഗാനം ആര്‍സിബി പുറത്തിറക്കിയത്.


ടീമിലെ കന്നഡ താരം ദേവ്ദത്ത് പാഡിക്കല്‍ ആണ് കന്നഡ വരികളില്‍ റാപ്പ് ഒരുക്കിയിരിക്കുന്നത്. പ്രതിഷേധത്തിനൊടുവില്‍ കിടിലന്‍ റാപ് സോങ് തന്നെ സമ്മാനമായി ലഭിച്ചതില്‍ ആരാധകരും സന്തോഷത്തിലാണ്.

വിരാട് കോഹ്ലി, എബി ഡിവില്ലേഴ്‌സ് തുടങ്ങിയ താരങ്ങള്‍ ഗാനരംഗത്ത് എത്തുന്നുണ്ട്.

നാളെയാണ് ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. അബുദാബിയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലാണ് ആദ്യ മത്സരം. വിരാട് കോഹ്ലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സെപ്റ്റംബര്‍ 21 ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും.
 
Other News in this category

 
 




 
Close Window