Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
കായികം
  Add your Comment comment
തുടയിലെ മസിലിനു പരിക്ക്: ഫ്രഞ്ച് ഓപ്പണില്‍ നിന്ന് നവോമി പിന്മാറി
Reporter
തുടയിലെ മസിലിനേറ്റ പരിക്ക് മൂലം ഫ്രഞ്ച് ഓപ്പണില്‍ നിന്നും പിന്മാറി യുഎസ് ഓപ്പണ്‍ ജേതാവ് നവോമി ഒസാക. യുഎസ് ഓപ്പണിന് തൊട്ടുപിന്നാലെ ഫ്രഞ്ച് ഓപ്പണും വന്നതിനാല്‍ കളിമണ്‍ കോര്‍ട്ടിലെ മത്സരത്തിനായി വേണ്ട തയ്യാറെടുപ്പുകള്‍ നടത്താന്‍ സാധിച്ചില്ലെന്നും ഒസാക പ്രസ്താവനയില്‍ പറയുന്നു.

സെപ്റ്റംബര്‍ 21 നാണ് ഫ്രഞ്ച് ഓപ്പണ്‍ ആരംഭിക്കുന്നത്. സാധാരണഗതിയില്‍ മെയ്-ജൂണ്‍ മാസങ്ങളിലാണ് കളിമണ്‍ കോര്‍ട്ടിലെ പോരാട്ടം നടക്കാറ്. ഇക്കഴിഞ്ഞ ആഴ്ച്ചയാണ് യുഎസ് ഓപ്പണ്‍ ടൂര്‍ണമെന്റ് അവസാനിച്ചത്. കോവിഡ് കാരണം മത്സരങ്ങള്‍ അടുത്തു വന്നത് താരങ്ങള്‍ക്കും വിനയായിട്ടുണ്ട്.


ശനിയാഴ്ച്ച നടന്ന യുഎസ് ഓപ്പണ്‍ ഫൈനലില്‍ വിക്ടോറിയ അസരെങ്കയെ പരാജയപ്പെടുത്തിയാണ് ഒസാക യുഎസ് ഓപ്പണ്‍ കിരീടം നേടിയത്. കാലിലെ പരിക്കുമായിട്ടായിരുന്നു താരം പോരാടിയത്. യുഎസ് ഓപ്പണിന് മുന്‍പായി നടന്ന സതേണ്‍ വെസ്റ്റേണ്‍ ടൂര്‍ണമെന്റ് ഫൈനലില്‍ നിന്ന് പരിക്കുമൂലം ഒസാക പിന്മാറിയിരുന്നു.
 
Other News in this category

 
 




 
Close Window