Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.1773 INR  1 EURO=108.1081 INR
ukmalayalampathram.com
Fri 10th Apr 2026
 
 
കായികം
  Add your Comment comment
ഡല്‍ഹി ക്യാപിറ്റല്‍സ് ശക്തരായ എതിരാളികള്‍: റോയല്‍ ചലഞ്ചേഴ്സ് നായകന്‍ വിരാട് കോഹ്ലി തുറന്നു സമ്മതിച്ചു
Reporter
ഐ.പി.എല്‍ സീസണിലെ ഏറ്റവും ശക്തരായ എതിരാളികള്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ആണെന്ന് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് നായകന്‍ വിരാട് കോഹ്ലി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഡല്‍ഹിയോട് ദയനീയ തോല്‍വി വഴങ്ങിയതിന് പിന്നാലെയാണ് കോഹ്ലിയുടെ തുറന്നുപറച്ചില്‍. ഡല്‍ഹിക്കെതിരായ തോല്‍വിക്ക് കാരണം അവസരങ്ങള്‍ കൃത്യമായി മുതലെടുക്കാന്‍ സാധിക്കാത്തതാണെന്നും കോഹ്ലി പറഞ്ഞു.

'ഡല്‍ഹി മികച്ച ക്രിക്കറ്റാണ് കളിക്കുന്നത്. ഭയമില്ലാത്ത ബാറ്റിംഗ് നിരയാണ് അവരുടേത്. ബാറ്റിംഗ് നിരയും ബോളിംഗ് നിരയും സംതുലിതമായതിനാല്‍ അവരെ പരാജയപ്പെടുത്തുക ഏറെ പ്രയാസമുള്ള കാര്യമാണ്.'

'അവസരങ്ങള്‍ നമ്മുടെ വഴിക്ക് വരുമ്പോള്‍ മുതലാക്കാന്‍ സാധിക്കണം. അനായാസമായ ക്യാച്ചുകള്‍ പോലും നഷ്ടപ്പെടുത്തുന്നത് ടീമിനെ വേട്ടയാടും. ബാറ്റംഗ് നിരയും അവസരത്തിനൊത്ത് ഉയരേണ്ടത് പ്രധാനമാണ്. എന്തുകൊണ്ടും ഒരു മികച്ച പ്രകടനമായിരുന്നില്ല ഡല്‍ഹിക്കെതിരായത്' കോഹ്ലി പറഞ്ഞു.

ബാംഗ്ലൂരിനെ 59 റണ്‍സിനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് പരാജയപ്പെടുത്തിയത്. ഡല്‍ഹി മുന്നോട്ടുവെച്ച 197 റണ്‍സിന്റെ വിജലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബാഗ്ലൂരിന് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് എടുക്കാനേ ആയുള്ളു. 39 ബോളില്‍ 43 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്ലിയായിരുന്നു ബാംഗ്ലൂരിന്റെ ടോപ് സ്‌കോറര്‍.
 
Other News in this category

 
 




 
Close Window