Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
കായികം
  Add your Comment comment
പേര് പാന്റ്; കയ്യിലിരിപ്പ് നിക്കറിട്ട ചെറുക്കന്റേത്: ഋഷഭ് പന്തിന്റെ ജന്മദിനത്തില്‍ യുവരാജ് സിങ്ങിന്റെ ട്രോള്‍
Reporter
ഋഷഭ് പന്തിന്റെ ഇരുപത്തിമൂന്നാം പിറന്നാളിന് യുവരാജ് സിങ്ങിന്റെ ട്രോള്‍. 'പേര് പാന്റ് എന്നാണെങ്കിലും കയ്യിലിരിപ്പ് നിക്കറിട്ട പയ്യന്റേതാണ്' എന്നാണ് യുവിയുടെ നര്‍മം നിറഞ്ഞ ആശംസ. പന്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് യുവരാജ് സിങ്ങിന്റെ പോസ്റ്റ്. പന്തിന് ഐപിഎല്ലില്‍ വിജയവും യുവരാജ് നേര്‍ന്നിട്ടുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സും പന്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. പരിശീലനത്തിനിടയില്‍ പന്ത് അടിക്കുന്ന 23 സിക്‌സുകള്‍ ചേര്‍ത്തുള്ള വീഡിയോ ആണ് ടീം പോസ്റ്റ് ചെയ്തിരിക്കുന്നത്. 23 ാം പിറന്നാള്‍, 23 സിക്‌സുകള്‍ എന്ന കുറിപ്പോടെയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ആശംസ. ഇന്ത്യന്‍ ടീമിലെ യുവതാരത്തിന് പിറന്നാള്‍ ആശംസ അറിയിച്ച് ഐസിസിയുടേയും ട്വീറ്റ് ഉണ്ട്. 57 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നായി പന്തിന്റെ സ്‌കോറുകള്‍ ചേര്‍ത്താണ് ഐസിസിയുടെ ട്വീറ്റ്. വെസ്റ്റ് ഇന്‍ഡീസിനെതിരെ പന്ത് നേടിയ അര്‍ധ സെഞ്ചുറിയുടെ വീഡിയോ പങ്കുവെച്ചാണ് ബിസിസിഐ താരത്തിന് പിറന്നാള്‍ ആശംസ അറിയിച്ചരിക്കുന്നത്.
 
Other News in this category

 
 




 
Close Window