Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
മാസ് ലുക്കില്‍ ലാല്‍ എത്തിയപ്പോള്‍ ആരാധകര്‍ അന്വേഷിച്ചത് പുതുപുത്തന്‍ ഷര്‍ട്ടിന്റെ ബ്രാന്‍ഡും വിലയും
Reporter
മെഗാഹിറ്റ് ആയ ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് 'ദൃശ്യം 2'. അതിനാല്‍ത്തന്നെ ചിത്രം സംബന്ധിച്ച എന്ത് പുതിയ അപ്‌ഡേറ്റുകളും സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടാറുണ്ട്. 'ദൃശ്യ'ത്തിലെ 'ജോര്‍ജുകുട്ടി'യും കുടുംബവും ഏഴ് വര്‍ഷത്തിനുശേഷം ഒരുമിച്ചെത്തിയപ്പോഴത്തെ 'കുടുംബചിത്രം' ഇത്തരത്തില്‍ വൈറല്‍ ആയിരുന്നു. ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് സ്വന്തം വാഹനത്തില്‍ വന്നിറങ്ങുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങളും വീഡിയോയും കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ത്തു. വ്യത്യസ്ത സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ വൈറല്‍ ആയ ലഘു വീഡിയോയിലെ സൂക്ഷ്മമായ പല കാര്യങ്ങളും മോഹന്‍ലാല്‍ ആരാധകര്‍ക്കിടയില്‍ പിന്നാലെ ചര്‍ച്ചയായി. ഇതിലൊന്ന് അദ്ദേഹം ധരിച്ചിരുന്ന ഷര്‍ട്ടിന്റെ വിലയെക്കുറിച്ച് ആയിരുന്നു. ഷര്‍ട്ടിന്റെ ബ്രാന്‍ഡും വിലയും 'കണ്ടെത്തിയ' ആരാധകരില്‍ പലരും സോഷ്യല്‍ മീഡിയയിലൂടെത്തന്നെ അക്കാര്യം പങ്കുവെക്കുകയും ചെയ്തു.

ജീത്തു ജോസഫ് ഒരുക്കുന്ന ദൃശ്യം 2 ന്റെ സെറ്റില്‍ ജോയിന്‍ ചെയ്ത് നടന്‍ മോഹന്‍ലാല്‍. കടുത്ത കോവിഡ് നിയന്ത്രണങ്ങളോടെയാണ് ചിത്രത്തിന്റെ രണ്ടാം ഭാ?ഗത്തിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും കോവിഡ് പരിശോധന കര്‍ശനമാക്കിയിരുന്നു.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് രണ്ടാം ഭാഗവും നിര്‍മിക്കുന്നത്. ജീത്തു ജോസഫ് തന്നെയാണ് രചനയും സംവിധാനവും. മീന, അന്‍സിബ, എസ്തര്‍, സിദ്ദിഖ്, ആശാ ശരത്ത്, സായ്കുമാര്‍, മുരളി ഗോപി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു
 
Other News in this category

 
 




 
Close Window