Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
കായികം
  Add your Comment comment
ധോണിയുടെ അഞ്ച് വയസ്സുള്ള മകള്‍ക്കെതിരേ് സൈബര്‍ ആക്രമണം: ഗുജറാത്ത് സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥി അറസ്റ്റില്‍
Reporter
ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ അഞ്ച് വയസ്സുള്ള മകള്‍ക്കെതിരെയുളള സൈബര്‍ ആക്രമണത്തില്‍ ഗുജറാത്ത് സ്വദേശിയായ പതിനാറുകാരന്‍ പിടിയില്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ചെന്നൈയുടെ തോല്‍വിക്ക് പിന്നാലെയാണ് ധോണിയുടെ മകള്‍ക്കെതിരെ സൈബര്‍ ഇടത്തില്‍ ബലാത്സംഗ ഭീഷണിയും വധഭീഷണിയും അടക്കം ഉയര്‍ന്നത്.

പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് സംഭവത്തില്‍ പിടിയിലായത്. ഗുജറാത്തിലെ നാംന കപായ സ്വദേശിയെയാണ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തത്. ധോണിയുടെ ഭാര്യ സാക്ഷിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് മകള്‍ക്കെതിരെയുള്ള ഭീഷണി സന്ദേശങ്ങള്‍ വന്നത്.

ചോദ്യം ചെയ്യലില്‍ ഭീഷണി സന്ദേശങ്ങള്‍ അയച്ചതായി ഇയാള്‍ സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്. ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ റാഞ്ചി പൊലീസ് കച്ച് പൊലീസിന് കൈമാറുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥി തന്നെയാണ് ഭീഷണി സന്ദേശങ്ങള്‍ അയച്ചതെന്ന് വ്യക്തമായത്.
 
Other News in this category

 
 




 
Close Window