Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
കായികം
  Add your Comment comment
ബാംഗ്ലൂരിനോടു പരാജയപ്പെട്ടതിന്റെ കാരണം തുറന്ന് പറഞ്ഞിരിക്കുന്നു മോര്‍ഗന്‍
Reporter

'ടോസ് നേടിയിട്ട് ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചത് തെറ്റായി പോയി. തുടക്കത്തിലെ തന്നെ നാല് വിക്കറ്റ് നഷ്ടമാവുക, ഒരിക്കലും ഇത്തരമൊരു തുടക്കമല്ല പ്രതീക്ഷിച്ചത്. ബാംഗ്ലൂര്‍ സാഹചര്യത്തിന് അനുസരിച്ച് മനോഹരമായി പന്തെറിഞ്ഞു. ആദ്യം ഞങ്ങള്‍ പന്തെറിയണമായിരുന്നു. എല്ലാത്തവണയും ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാനാണ് ഞങ്ങള്‍ ശ്രമിക്കാറ്.' 'വരും മത്സരങ്ങളില്‍ നരെയ്‌നും റസലും ടീമില്‍ മടങ്ങിയെത്തും. വെസ്റ്റ് ഇന്‍ഡീസുകാരായ ഈ ഓള്‍റൗണ്ടര്‍മാര്‍ ടീമിലുണ്ടെങ്കില്‍ തന്നെ കാര്യങ്ങള്‍ ഏറെ വ്യത്യസ്തമായിരിക്കും. അവര്‍ എത്രയും പെട്ടെന്ന് തന്നെ ഫോമിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ' മോര്‍ഗന്‍ പറഞ്ഞു. കൊല്‍ക്കത്തയ്ക്ക് പുത്തനുണര്‍വ് ഉണ്ടാവാനായിരുന്നു ദിനേഷ് കാര്‍ത്തികിനെ മാറ്റി ക്യാപ്റ്റനായി ഇയാന്‍ മോര്‍ഗനെ നിയോഗിച്ചത്. എന്നിട്ടും കൊല്‍ക്കത്തയുടെ കാര്യത്തില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ മത്സരത്തില്‍ ബാംഗ്ലൂരിനെതിരെ നാണംകെട്ട തോല്‍വി വഴങ്ങുകയും ചെയ്തു.

 
Other News in this category

 
 




 
Close Window