Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പ്ലേ ഓഫ് സാധ്യത അവസാനിച്ചു: ഒരു സൂപ്പര്‍ താരം നാട്ടിലേക്ക്
Reporter
നിര്‍ണായക മത്സരങ്ങള്‍ മുന്നില്‍ നില്‍ക്കെ ഒരു സൂപ്പര്‍ താരം നാട്ടിലേക്ക് മടങ്ങുകയാണ്. സൂപ്പര്‍ താരം ഡ്വെയ്ന്‍ ബ്രാവോ പരിക്കു മൂലം ഇനിയുള്ള മത്സരങ്ങള്‍ കളിക്കില്ലെന്നാണ് ചെന്നൈ ക്യാമ്പില്‍ നിന്നുള്ള വാര്‍ത്ത. ബ്രാവോ ഉടന്‍ തന്നെ യു.എ.ഇയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുമെന്ന് ചെന്നൈ സി.ഇ.ഒ കെ.വിശ്വനാഥന്‍ പറഞ്ഞു. ശനിയാഴ്ച, ഷാര്‍ജയില്‍ ഡല്‍ഹിക്കെതിരെ നടന്ന മത്സരത്തിനിടെയാണ് ബ്രാവോയ്ക്ക് വലതു കാലിനു പരിക്കേറ്റത്. ഇതിനെത്തുടര്‍ന്ന് ബ്രാവോ മത്സരം പൂര്‍ത്തിയാക്കാതെ പിന്മാറിയിരുന്നു.

10 മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയം മാത്രമായി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ചെന്നൈയുള്ളത്. കഴിഞ്ഞ ദിവസം നടന്ന നിര്‍ണായക മത്സരത്തില്‍ ഏഴ് വിക്കറ്റിന് രാജസ്ഥാന്‍ റോയല്‍സിനോട് പരാജയപ്പെട്ടതോടെയാണ് ചെന്നൈയുടെ പ്ലേ ഓഫ് മോഹങ്ങള്‍ പൊലിഞ്ഞത്.
ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഏറെക്കുറേ അവസാനിച്ചിരിക്കുകയാണ്. ഇനിയുള്ള മത്സരങ്ങളെല്ലാം ജയിക്കേണ്ടതിനൊപ്പം ബാക്കിയുള്ള ടീമുകളുടെ പ്രകടനത്തെയും കൂടി ആശ്രയിച്ചാണ് ചെന്നൈയുടെ പ്ലേ ഓഫ് സാദ്ധ്യതകള്‍ നിലനില്‍ക്കുന്നത്. എന്നിരുന്നാലും ഇനി അവശേഷിക്കുന്ന നാല് മത്സരങ്ങള്‍ എങ്കിലും എല്ലാം ജയിച്ച് നാണക്കേട് ഒഴിവാക്കാനാകും ചെന്നൈയുടെ ശ്രമം.
 
Other News in this category

 
 




 
Close Window