സെഹിയോന്‍ മിന്സ്ട്രിയുടെ സ്കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ടീം കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായി ഒക്ടോബര്‍ മാസത്തിലെ സ്കൂള്‍ അവധിക്കാലത്ത് 25 മുതല്‍ 27 വരെയും ( ഞായര്‍ , തിങ്കള്‍ , ചൊവ്വ ) തുടര്‍ന്ന് 28 മുതല്‍ 30 വരെയും (ബുധന്‍ , വ്യാഴം , വെള്ളി ) തീയതികളില്‍ ഓണ്‍ലൈനില്‍ സൂം ആപ്പ് വഴി രണ്ട് ധ്യാനങ്ങള്‍ നടത്തുന്നു.
www.sehionuk.org/register എന്ന വെബ്സൈറ്റില്‍ സീറ്റുകള്‍ രജിസ്റ്റര്‍ ചെയ്യാം.
സെഹിയോന്‍ യുകെ യുടെ കിഡ്സ് ഫോര്‍ കിങ്ഡം , ടീന്‍സ് ഫോര്‍ കിങ്ഡം ടീമുകള്‍ ശുശ്രൂഷകള്‍ നയിക്കും . രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1 മണിവരെയാണ് 9 വയസ്സുമുതല്‍ 12 വരെയുള്ള കുട്ടികളുടെ ധ്യാനം . ഉച്ചകഴിഞ്ഞ് 3 മുതല്‍ വൈകിട്ട് 5 വരെയാണ് 13 വയസ്സുമുതല്‍ 17 വരെയുള്ള ടീനേജുകാര്‍ക്ക് ധ്യാനം നടക്കുക.
കുട്ടികളുടെ ആത്മീയ , മാനസിക വളര്‍ച്ചയെ മുന്‍നിര്‍ത്തിയുള്ളതും അവരുടെ അഭിരുചിക്കിണങ്ങിയതുമായ വിവിധ പ്രോഗ്രാമുകളും ശുശ്രൂഷകളും ധ്യാനത്തിന്റെ ഭാഗമാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ;
തോമസ് 07877508926. |