Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 10th May 2024
 
 
മതം
  Add your Comment comment
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ ദമ്പതീ വര്‍ഷ സമാപനത്തോടനുബന്ധിച്ച് വ്യത്യസ്ത പരിപാടികള്‍
ഫാ. ടോമി എടാട്ട്
പ്രെസ്റ്റന്‍ .ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം ആചരിക്കുന്ന ദമ്പതീ വര്‍ഷാചരണത്തോടനുബന്ധിച്ചു ദമ്പതികള്‍ക്കായി ഫാമിലി അപ്പൊസ്തലേറ്റിന്റെ നേതൃത്വത്തില്‍ ദമ്പതികള്‍ക്കയായി പ്രാര്‍ഥനാ പഠന ക്ളാസുകളും , ദമ്പതീ വിശുദ്ധീകരണ ധ്യാനവും സംഘടിപ്പിച്ചിരിക്കുന്നു . വിവിധ വിഷയങ്ങളില്‍ പ്രഗത്ഭരായ ആളുകളെ പങ്കെടുപ്പിച്ചു സംഘടിപ്പിച്ചിരിക്കുന്ന ഈ പരിപാടികളില്‍ പങ്കെടുക്കുവാന്‍ മുന്‍കൂട്ടി ക്രമീകരണങ്ങള്‍ നടത്തുവാന്‍ എല്ലാവരെയും ക്ഷണിക്കുന്നതായി ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടര്‍ ഫാ. ജോസ് അഞ്ചാനിക്കലും , ദമ്പതീവര്‍ഷ കോര്‍ഡിനേറ്റര്‍ മോണ്‍ . ജിനോ അരിക്കാട്ട് എം . സി . ബി എസും അറിയിച്ചു , ഇതിന്റെ ഭാഗമായി നവമ്പര്‍ 21 ശനിയാഴ്ച വൈകുന്നേരം 5 .30 മുതല്‍ 8 .30 വരെ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ അതായത് 2015 ജനുവരി 1 മുതല്‍ വിവാഹിതരായ ദമ്പതികള്‍ക്കായി മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് കുര്യന്‍ ജോസഫ്, എറണാകുളം അങ്കമാലി രൂപതയുടെ കുടുംബ പ്രേഷിത രംഗത്തു ദീര്‍ഘ കാലമായി പ്രവര്‍ത്തിക്കുന്ന റൈഫണ്‍ ജോസഫ് & ടെസ്സി റൈഫണ്‍ ദമ്പതികളുമാണ് നേതൃത്വം കൊടുക്കുന്നത്. സൂമിലൂടെ നടക്കുന്ന ഈ സെമിനാറില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ദമ്പതികള്‍ ഓരോ ഇടവക / മിഷന്‍ കേന്ദ്രങ്ങളിലെ ബഹുമാനപ്പെട്ട വൈദികര്‍ വഴി രെജിസ്റ്റര്‍ ചെയ്യേണ്ടതാണ് .അതുപോലെ തന്നെ നവംബര്‍ 26,27,28 വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ എല്ലാ ദമ്പതികള്‍ക്കുമായി ഡാനിയല്‍ പൂവണ്ണത്തിലച്ചന്‍ ദമ്പതി വിശുദ്ധീകരണ ധ്യാനം (YOUTUBE വഴി) നയിക്കുന്നതാണ്. ദൈവാനുഗ്രഹത്തിന്റെയും , പുത്തന്‍ അറിവുകളുടെയും വാതായനങ്ങള്‍ തുറക്കുന്ന ഈ അവസരങ്ങള്‍ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തുവാന്‍ എല്ലാവരും ശ്രമിക്കണമെന്ന് രൂപതാ ബൈബിള്‍ അപ്പോസ്റ്റലേറ്റില്‍ അറിയിച്ചു .
 
Other News in this category

 
 




 
Close Window