Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
ആര്‍പ്പു വിളിച്ച് തുള്ളുന്ന പ്രീതി സിന്റ: കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഉടമയുടെ ചിത്രം വൈറല്‍
Reporter
നടിയും കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഉടമയുമായ പ്രീതി സിന്റയുടെ ഐപിഎല്‍ മത്സരങ്ങളിലെ ഭാവമാറ്റങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മത്സരം മുറുകുന്നത് അനുസരിച്ച് പ്രീതിയുടെ ഭാവമാറ്റങ്ങളും വ്യത്യാസമാണ്.

മത്സരത്തില്‍ ടീമിന് പിന്തുണയുമായി പ്രീതി സിന്റ എപ്പോഴും സ്റ്റേഡിയത്തില്‍ തന്നെ ഉണ്ടാകാറുണ്ട്. പ്രീതിയുടെ ചിത്രങ്ങളും ഭാവപ്രകടനങ്ങളുമാണ് പഞ്ചാബിന്റെ വിജയത്തിനു പിന്നാലെ ട്വിറ്ററില്‍ വന്‍തോതില്‍ പ്രചരിക്കുന്നത്.

പ്രീതി സിന്റയുടെ പ്രതികരണങ്ങള്‍ ഏറ്റവും മികച്ചതും എല്ലായ്‌പ്പോഴും കാണാന്‍ ആകര്‍ഷകവുമാണെന്നാണ് ഒരു ആരാധകന്‍ ട്വീറ്റ് ചെയ്തത്. പ്രീതി സിന്റയാണ് ഏറ്റവും മികച്ച ഫ്രാഞ്ചൈസി ഉടമ എന്നാണ് മറ്റൊരാളുടെ പ്രതികരണം.

ഇതുവരെയുള്ള എല്ലാ മത്സരങ്ങളിലും ടീമിന് മികച്ച പിന്തുണയുമായി പ്രീതി ഉണ്ടായിരുന്നു. സീസണിന്റെ തുടക്കത്തില്‍ നിറം മങ്ങിയ പഞ്ചാബ് തുടര്‍ച്ചയായ വിജയങ്ങളിലൂടെ പ്ലേ ഓഫ് സാധ്യതയിലേക്ക് എത്തുകയാണ്. 12 മത്സരങ്ങളില്‍നിന്ന് 12 പോയിന്റുമായി പഞ്ചാബ് നാലാം സ്ഥാനത്താണ്.
 
Other News in this category

 
 




 
Close Window