Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 10th May 2024
 
 
മതം
  Add your Comment comment
അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി യുവജന ധ്യാനം 'സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ' ഓണ്‍ലൈനില്‍ 30 മുതല്‍; രജിസ്‌ട്രേഷന്‍ തുടരുന്നു
ബാബു ജോസഫ്
അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി നയിക്കുന്ന യുവജന ധ്യാനം 'സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ' ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 1 വരെ ഓണ്‍ലൈനില്‍ നടക്കും. പ്രശസ്ത വചനപ്രഘോഷകനും യുവജന ശുശ്രൂഷകനുമായ ഫാ.ഷൈജു നടുവത്താനിയില്‍, ബ്രദര്‍ ജോസ് കുര്യാക്കോസ് എന്നിവര്‍ ഇംഗ്ലീഷില്‍ നടക്കുന്ന ഈ ധ്യാനത്തിലെ ശുശ്രൂഷകള്‍ നയിക്കും .

വര്‍ത്തമാനകാലത്തിന്റെ നന്മതിന്മകളെ വിവേചിച്ചറിയുവാന്‍ ,നാളെയുടെ വാഗ്ദാനമായ യുവജനതയെ ക്രിസ്തുമാര്‍ഗത്തിന്റെ പരിശുദ്ധാത്മ വഴിത്താരയില്‍ നയിക്കാന്‍ ,ഓരോ ഹൃദയങ്ങളിലും ആഴമാര്‍ന്ന ദൈവ കരുണയുടെ വാതില്‍ തുറക്കാന്‍ പ്രാപ്തമാക്കുന്ന 'സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ '

30 ന് വെള്ളിയാഴ്ച്ച വൈകിട്ട് 6 മുതല്‍ രാത്രി 8 വരെയും 31നും 1 നും ശനി , ഞായര്‍ ദിവസങ്ങളില്‍ വൈകിട്ട് 5 മുതല്‍ രാത്രി 9 വരെയുമായിരിക്കും.

AFCMUK.ORG/REGISTER എന്ന ലിങ്കില്‍ ഈ ശുശ്രൂഷയിലേക്ക് പ്രത്യേകമായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ് .

ജീവിത വിശുദ്ധിയെയും സന്മാര്‍ഗത്തെയും ലക്ഷ്യമാക്കി നടക്കുന്ന ഏറെ അനുഗ്രഹീതമായ ഈ യുവജന ധ്യാനത്തിലേക്ക് അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി മുഴുവന്‍ യുവജനങ്ങളെയും യേശുനാമത്തില്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

സ്‌നേഹ : 07443043667.
 
Other News in this category

 
 




 
Close Window