Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
 
 
ഫാഷന്‍
  Add your Comment comment
റിവേഴ്‌സ് ഗിയറില്‍ ബാഗ് ഫാഷന്‍: ഷോള്‍ഡര്‍ ബാഗില്‍ ട്രെന്‍ഡ് മാറി
Reporter
മുപ്പതുവര്‍ഷം മുന്‍പ് ട്രെന്‍ഡ് ആയ ഷോള്‍ഡര്‍ ബാഗ്‌സ് നമ്മുടെയെല്ലാം ഇടയിലേക്ക് ഒരു തിരിച്ചുവരവ് നടത്താനിരിക്കുകയാണ്. തിരഞ്ഞെടുക്കുന്ന ഔട്ഫിറ്റിനെല്ലാം ഒറ്റനോട്ടത്തില്‍ തന്നെ ചിക്ക് -ലുക്ക് നല്‍കാന്‍ കഴിയുന്ന ഒരേയൊരു ട്രെന്‍ഡ് ആയി അന്നും ഇന്നും ഇത് ഫാഷന്‍ ലോകത്ത് പ്രിയങ്കരമാണ്. കയ്‌ലി ജന്നര്‍, കിം കര്‍ദാഷിയാന്‍, ബല്ലാ ഹദീദ് തുടങ്ങിയ ഫാഷനിസ്റ്റകള്‍ എല്ലാം ഈ ട്രെന്‍ഡ് ഇന്ന് സ്വീകരിച്ചു കഴിഞ്ഞു.


ഡിയോര്‍, ഫെന്‍ഡി, സാറാ, H&M തുടങ്ങിയ ലോകോത്തര ബ്രാന്ഡുകള്‍ ;ഷോള്‍ഡര്‍ ബാഗില്‍ നീയോണ്‍, പ്രിന്റ് മുതലായ പല വെറൈറ്റികളും കൊണ്ടുവന്നിട്ടുണ്ട്. ഇവയില്‍ ഏത് സ്‌റ്റൈല്‍ തിരഞ്ഞെടുത്താലും അധികം സാധനങ്ങള്‍ നിറച്ച് ബാഗിനെ ഓവര്‍ലോഡ് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക.


ബോയ്ഫ്രണ്ട് ജീന്‍സിനൊപ്പവും മാക്‌സി ഡ്രെസ്സിനൊപ്പവും ;അങ്ങനെ ഏതുരീതിയിലുള്ള ഔട്ഫിറ്റുകള്‍ തന്നെയായാലും വ്യത്യസ്തമായ ഈ ഷോള്‍ഡര്‍ ബാഗ് ട്രെന്‍ഡ് അവയ്ക്കൊപ്പം ഇണങ്ങും.
 
Other News in this category

 
 




 
Close Window