Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
പാചകം
  Add your Comment comment
തക്കാളിയിട്ട് വീട്ടില്‍ തയാറാക്കാം സ്വാദിഷ്ടമായ മീന്‍കറി
Reporter
മീന്‍ - ഒരു കിേലാ

ഇഞ്ചി - മൂന്നിഞ്ചു കഷണം

വെളുത്തുള്ളി - ആറ് അല്ലി

മുളകുപൊടി - മൂന്നു വലിയ സ്പൂണ്‍

വിനാഗിരി - അരക്കപ്പ്

ഉപ്പ് - പാകത്തിന്

എണ്ണ - പാകത്തിന്

കശുവണ്ടിപ്പരിപ്പ് - 50 ഗ്രാം

പച്ചമുളക് - ആറ്, അരിഞ്ഞത്

വെളുത്തുള്ളി - എട്ട് അല്ലി, അരിഞ്ഞത്

സവാള - മുക്കാല്‍ കിലോ, അരിഞ്ഞത്

ടുമാറ്റോ സോസ് - കാല്‍Ðഅരക്കപ്പ്

വെള്ളം - ഒരു കപ്പ്

സോയാസോസ് - ഒരു െചറിയ സ്പൂണ്‍

ചുവന്ന കളര്‍ - പാകത്തിന്

പാകം െചയ്യുന്ന വിധം

മീന്‍ വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക. രണ്ടാമത്തെ ചേരുവ മയത്തില്‍ അരച്ചു മസാല തയാറാക്കി വയ്ക്കണം. ഈ മസാലയില്‍ നിന്ന് അല്‍പം എടുത്തു മീനില്‍ പുരട്ടി വയ്ക്കുക. എണ്ണ ചൂടാക്കി നാലാമത്തെ േചരുവ വറുത്തു കോരി മാറ്റിവയ്ക്കണം. ഇതേ എണ്ണയില്‍ മീന്‍ ഇട്ട് മൂന്നു മിനിറ്റ് വറുത്തു മാറ്റുക. സവാള ബ്രൗണ്‍ നിറത്തില്‍ വറുത്തു കോരുക. എണ്ണയിലേക്കു ബാക്കിയുള്ള മസാല ചേര്‍ത്തു വഴറ്റി എണ്ണ തെളിഞ്ഞു വരുമ്പോള്‍ ടുമാറ്റോ സോസും ഒരു കപ്പ് വെള്ളവും േചര്‍ത്തു തിളപ്പിക്കുക. നന്നായി തിളയ്ക്കുമ്പോള്‍ സവാള വറുത്തതും സോയാസോസും കളറും േചര്‍ത്തിളക്കണം. ഇതിലേക്കു മീന്‍ കഷണങ്ങളും േചര്‍ത്തു വേവിച്ചു വാങ്ങി വറുത്തു കോരിയ നാലാമത്തെ േചരുവ കൊണ്ട് അലങ്കരിച്ചു വിളമ്പാം.
 
Other News in this category

 
 




 
Close Window