Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
വിരമിക്കുകയാണെന്ന് സിന്ധു: പോസ്റ്റ് കണ്ടവര്‍ ഞെട്ടി; പിന്നീട് വിശദീകരണം വന്നു
Reporter
ഒളിമ്പിക് വെള്ളിമെഡല്‍ ജേതാവായ ഇന്ത്യയുടെ ബാഡ്മിന്റര്‍ താരം പിവി സിന്ധുവിന്റെ സോഷ്യല്‍മീഡിയ പോസ്റ്റ് വൈറലായി. ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ച കുറിപ്പിന്റെ ആദ്യ പേജില്‍ താന്‍ വിരമിക്കുന്നു എന്നാണ് സിന്ധു കുറിച്ചിരിക്കുന്നത്.

'ഡെന്മാര്‍ക്ക് ഓപ്പണ്‍ ആയിരുന്നു അവസാനത്തേത്, ഞാന്‍ വിരമിക്കുന്നു' എന്നാണ് പോസ്റ്റില്‍ ആദ്യം പറയുന്നത്. കൂപ്പുകൈയോടെ പങ്കുവെച്ച പോസ്റ്റ് കണ്ട് ആരാധകര്‍ ആദ്യം ഞെട്ടി. ആദ്യം വായിക്കുമ്പോള്‍ പലര്‍ക്കും ഞെട്ടലുണ്ടാകുമെങ്കിലും മുഴുവന്‍ വായിച്ചു കഴിയുമ്പോള്‍ താന്‍ ഉദ്ദേശിച്ചത് മനസ്സിലാക്കി എല്ലാവരും പിന്തുണക്കുമെന്നും കുറിപ്പില്‍ സിന്ധു പറയുന്നു.

കൊറോണ വൈറസിനെ കുറിച്ചും കോവിഡ് കാലത്ത് നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളെ കുറിച്ചുമാണ് സിന്ധുവിന്റെ പോസ്റ്റ്. ഈ പ്രതിസന്ധി കാലം തരണം ചെയ്ത് മുന്നോട്ടു പോകാനുള്ള ബോധവത്കരണമാണ് സിന്ധു ആരാധകര്‍ക്ക് നല്‍കിയത്.



ഇതിന് ശേഷമാണ് കോവിഡ് മഹാമാരിയുടെ കാലത്ത് തന്നിലുണ്ടായ മാറ്റങ്ങളെ കുറിച്ചും ലോക്ക്ഡൗണ്‍ കാലത്തെ മാനസിക സമ്മര്‍ദ്ദങ്ങളെ കുറിച്ചും സിന്ധു പറയുന്നത്. ഏറ്റവും കരുത്തനായ എതിരാളിയെ പല്ലും നഖവും ഉപയോഗിച്ച് നേരിടാന്‍ കഠിനമായി പരിശീലിച്ചിട്ടുണ്ട്. അത് ഇനിയും ചെയ്യാനാകും. എന്നാല്‍ എങ്ങനെയാണ് ഈ അദൃശ്യനായ ശത്രുവിനെ തോല്‍പ്പിക്കുക? മാസങ്ങളായി നാമെല്ലാം വീടുകളിലാണ്. ഓരോ തവണ പുറത്തിറങ്ങുമ്പോഴും നാം ഈ ചോദ്യം ചോദിക്കുന്നു. ഇത്തരം ചിന്തകളും ദിവസേനയുള്ള ദുരന്ത വാര്‍ത്തകളും തന്നെ കുറിച്ചും നാം ജീവിക്കുന്ന ലോകത്തെ കുറിച്ചും കൂടുതല്‍ ചിന്തിപ്പിച്ചു. ഡ!!െന്മാര്‍ക്ക് ഓപ്പണില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ ആയില്ലെന്നതാണ് ഇതില്‍ അവസാനത്തേത്.
 
Other News in this category

 
 




 
Close Window