Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
ഫാഷന്‍
  Add your Comment comment
മിസ് യൂണിവേഴ്‌സ് ഓസ്‌ട്രേലിയ കിരീടം അണിഞ്ഞ് മരിയ: മലയാളി പെണ്‍കുട്ടികള്‍ക്ക് അഭിമാനം
Reporter
മിസ് യൂണിവേഴ്‌സ് ഓസ്‌ട്രേലിയ കിരീടം മലയാളിയായ മരിയ തട്ടിലിന് സ്വന്തം. കടുത്ത മത്സരത്തില്‍ 27 ഫൈനലിസ്റ്റുകളെ പിന്തള്ളിയാണ് മരിയ തട്ടില്‍ ഓസ്‌ട്രേലിയന്‍ സൗന്ദര്യറാണി പട്ടം സ്വന്തമാക്കിയത്. ഇനി വിശ്വസൗന്ദര്യ മത്സര വേദിയില്‍ ഓസ്‌ട്രേലിയയെ പ്രതിനിധീകരിക്കുന്നത് പാതി മലയാളിയായ മരിയ ആയിരിക്കും.

മലയാളി-ബംഗാളി ദമ്പതികളുടെ മൂത്ത മകളാണ് 27 വയസ്സുകാരിയായ മരിയ തട്ടില്‍. 1990കളില്‍ കേരളത്തില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയതാണ് മരിയയുടെ അച്ഛന്‍ ടോണി തട്ടില്‍. അമ്മ കൊല്‍ക്കത്ത സ്വദേശിയാണ്. മെല്‍ബണില്‍ ജനിച്ചുവളര്‍ന്ന മരിയ അറിയപ്പെടുന്ന മോഡലും മേക്കപ്പ് ആര്‍ട്ടിസ്റ്റും ഫാഷന്‍ സ്‌റ്റൈലിസ്റ്റുമാണ്.
 
Other News in this category

 
 




 
Close Window