Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
ഫാഷന്‍
  Add your Comment comment
റിമിയൊന്നു കൂടി മെലിഞ്ഞ് കൂടുതല്‍ സുന്ദരിയായി: രഹസ്യങ്ങളും വെളിപ്പെടുത്തി
Reporter
'ഒന്ന് മെലിഞ്ഞു നോക്ക് റിമി എന്ന് ഭാവന പറഞ്ഞു. അപ്പോള്‍ എനിക്കും തോന്നി ഇതുവരെ തടിയുള്ള അനുഭവം മാത്രമല്ലേ അറിയൂ. മെലിഞ്ഞു നോക്കാം എന്ന്. മാത്രമല്ല, പലവിധ ഡയറ്റുകളെ കുറിച്ചും പറഞ്ഞുതരുന്നത് ഭാവനയാണ്.'- റിമി പറയുന്നു.

ഗോസിപ്പ് വാര്‍ത്തകളെ കുറിച്ചും റിമി പ്രതികരിച്ചു. 'ഗോസിപ്പുകളെ കുറിച്ച് കേള്‍ക്കുമ്പോള്‍ പ്രതികരിക്കണമെന്ന് തോന്നാറുണ്ട്. എങ്കിലും പിന്നീട് നിശബ്ദത പാലിക്കാറാണ് പതിവ്. സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ ശക്തമായ നിയമനിര്‍മ്മാണം ഉണ്ടാകണം എന്നാണ് ആഗ്രഹം. നിയമങ്ങള്‍ ശക്തമാകുന്നത് തന്നെയാണ് ആകെയുള്ള പരിഹാരം.'- റിമി പറയുന്നു.

ആദ്യത്തെ വിവാഹവും അതിലെ സംഭവവികാസങ്ങളും ഒന്നും ആരുടെയും കുറ്റമല്ല എന്നും എന്തിനും ഒരു കാരണം ഉണ്ട് എന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടമെന്നും റിമി ടോമി പറയുന്നു. തല്‍ക്കാലം മറ്റൊരു വിവാഹത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും റിമി വ്യക്തമാക്കി.
റിമിയുടെ ഫിറ്റ്‌നസ് രഹസ്യങ്ങള്‍, ഡയറ്റ് എന്നിവ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. നവംബര്‍ ലക്കം വനിതയിലാണ് റിമി മനസ്സ് തുറക്കുന്നത്. അടുത്ത സുഹൃത്തും നടിയുമായ ഭാവനയാണ് വണ്ണം കുറയ്ക്കാന്‍ തനിക്ക് പ്രചോദനമായതെന്ന് റിമി പറയുന്നു.
 
Other News in this category

 
 




 
Close Window