Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
അസോസിയേഷന്‍
  Add your Comment comment
യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ കൗണ്‍സിലിംഗ് - 'ഉയിര്‍'; പ്രശസ്ത സൈക്യാട്രി വിദഗ്ദന്‍ ഡോ.ചെറിയാന്‍ സെബാസ്റ്റ്യന്‍ മറുപടി നല്‍കും
സജീഷ് ടോം
യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്ന കൗണ്‍സിലിംഗ് പ്രോഗ്രാം 'ഉയിര്‍' ഇന്ന് (ബുധനാഴ്ച) 7 PM മുതല്‍ 8 PM വരെ . ഫോണിലൂടെ ബന്ധപ്പെടുന്നവര്‍ക്ക് പ്രശസ്ത സൈക്യാട്രി വിദഗ്ദന്‍ ഡോക്ടര്‍ ചെറിയാന്‍ സെബാസ്റ്റ്യന്‍ ഉപദേശം നല്‍കുന്നതാണ്. യുകെയില്‍ ഇതു പ്രദമമായി ആരംഭിച്ച പ്രതിവാര പരിപാടിയിലൂടെ നൂറുകണക്കിനാളുകള്‍ക്ക് സ്വാന്തനമാകുവാന്‍ സാധിച്ചിട്ടുണ്ട്. ഈ പരിപാടി ആരംഭിച്ചതിന് ശേഷം നിരവധിയാളുകള്‍ ഡോക്ടറെ ബന്ധപ്പെടുകയും തങ്ങളുടെ പ്രയാസങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്തു. ഓരോരുത്തര്‍ക്കും അവരവരുടെ സ്വകാര്യത ഒട്ടും നഷ്ടപ്പെടാതെ ഡോക്ടറോട് നേരിട്ട് ഫോണില്‍ സംസാരിച്ച് പ്രശ്‌ന പരിഹാരം തേടാന്‍ സാധിക്കുമെന്നതാണ് ഈ പരിപാടിയുടെ പ്രത്യേകത. യുകെയിലെ സാഹചര്യത്തില്‍ ലഭിക്കുന്ന ഈ അവസരം ആവശ്യമുള്ളവര്‍ക്ക് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു.

യു കെ മലയാളികളുടെ നിരവധിയായ പ്രശ്‌നങ്ങളില്‍ ദൈനം ദിനം ഇടപെട്ടു അവയ്ക്ക് പരിഹാരം കണ്ടുകൊണ്ടിരിക്കുകയാണ് മനോജ്കുമാര്‍ പിള്ള നേതൃത്വം കൊടുക്കുന്ന യുക്മ ദേശീയ സമിതി. ഇതിന്റെ ഭാഗമായി ചെറുതും വലുതുമായി നിരവധി കാര്യങ്ങള്‍ക്ക് വേണ്ടി ഇടപെടുകയും വളരെയധികം കാര്യങ്ങള്‍ നേടിയെടുക്കുവാനും യുക്മ ദേശീയ സമിതിക്ക്, റീജിയണല്‍ കമ്മിറ്റികളുടേയും അസോസിയേഷനുകളുടേയും, യുകെയിലെ എല്ലാവരുടേയും പിന്തുണയോടെ കഴിഞ്ഞിട്ടുണ്ട്. ഇനിയും നേടിയെടുക്കാനുള്ള കാര്യങ്ങള്‍ക്ക് എല്ലാവരുടേയും പിന്തുണയും യുക്മ ദേശീയ സമിതി അഭ്യര്‍ത്ഥിക്കുകയാണ്.

യുകെയിലെ തിരക്കുപിടിച്ച കുടുംബ ജീവിതത്തിനിടയില്‍ മാതാപിതാക്കന്‍മാരും മക്കളും തമ്മിലും, കുടുംബങ്ങളും സമൂഹവും തമ്മിലും, കുട്ടികള്‍ക്കിടയിലും ഉണ്ടാകാവുന്ന ചെറുതും വലുതുമായ മാനസിക പ്രശ്‌നങ്ങളും പിരിമുറക്കങ്ങളും പരിഹരിച്ച് ഊഷ്മളമായ സന്തോഷവും സമാധാനവും ഐശ്വര്യവും നിറഞ്ഞ കുടുംബങ്ങളായി നമ്മുടെ മലയാളികളുടെ കുടുംബജീവിതം മാറണമെന്ന ചിന്തയിലാണ് യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ ഇത്തരത്തിലുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

ചെറിയ പ്രശ്‌നങ്ങള്‍ ഉടലെടുക്കുമ്പോള്‍ അവ പരിഹരിക്കാന്‍ സാധിക്കാതെ വലിയ പ്രശ്‌നങ്ങളും കുടുംബ ബന്ധങ്ങളിലെ തകര്‍ച്ചകളുമായി മാറുന്ന കാഴ്ച അനുദിനം നമ്മുടെ സമൂഹത്തില്‍ കൂടി വരികയാണ്. തകരുന്ന കുടുംബമാകാതെ 'വളരുന്ന കുടുംബമായി ' ആരോഗ്യകരമായി മികച്ച നിലയില്‍ നമ്മുടെ കുടുംബങ്ങളെ എത്തിക്കുക എന്നതാണ് യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ ഇതു പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നത് വഴി ലക്ഷ്യമിടുന്നത്. കുടുംബങ്ങളിലും കുടുംബ ബന്ധങ്ങളിലും പുത്തനുണര്‍വ് ഉണ്ടാകുവാന്‍ ലക്ഷ്യം വച്ചു കൊണ്ട് ആരംഭിച്ച പരിപാടിക്ക് പൊതുസമൂഹത്തില്‍ നിന്നും ആവേശകരമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

നൂറ്റാണ്ടിന്റെ മഹാ വ്യാധിയായ കോവിഡ്19 മനുഷ്യന്റെ ജീവിത രീതികളെ തന്നെ മാറ്റി മറിച്ചു. യു കെയില്‍ കോവിഡിന്റെ രണ്ടാം വരവ് കൂടുതല്‍ ബുദ്ധിമുട്ടാക്കാതിരിക്കാനും ജീവനുകള്‍ അപഹരിക്കാതിരിക്കാനും മുന്‍കരുതലെന്ന നിലയില്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ചു കഴിഞ്ഞ ലോക്ഡൗണ്‍ വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തിലാവുകയാണ്. നമ്മുടെ സുരക്ഷക്കായിട്ടാണെങ്കില്‍ പോലും സ്വാതന്ത്ര്യത്തിന്റെ ലോകത്തുനിന്ന് പരിമിതികളുടെ ലോകത്തേക്ക് വീണ്ടും നമ്മള്‍ എത്തിപ്പെടേണ്ടി വരുന്നു..

കഴിഞ്ഞ കാലങ്ങളില്‍ ഷീല്‍ഡിങ്ങിലും മറ്റുമായി മാസങ്ങളോളം ഭവനത്തിനു പുറത്തിറങ്ങാതെ കഴിഞ്ഞപ്പോള്‍ ഉണ്ടായ ഏകാന്തതയും ഒറ്റപ്പെടലും, യു കെ മലയാളികളെയും പലവിധത്തില്‍ വീര്‍പ്പുമുട്ടിക്കുകയും അത് നിരവധിയായ മാനസ്സീക ശാരീരിക ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്. രണ്ടാം വരവിലും കടുത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ ഗവണ്‍മെന്റ് നിര്‍ബന്ധിതമാവുകയാണ്. സാമൂഹ്യ അകലം പാലിക്കേണ്ടി വരുന്നതും, ആരാധനാലയങ്ങളില്‍ പോകാനുള്ള നിയന്ത്രണങ്ങളും, വിവാഹ വാര്‍ഷികം, ജന്മദിനം മുതലായ ആഘോഷങ്ങള്‍ നടത്തുവാന്‍ സാധിക്കാതെ വരുന്നതും പ്രദേശിക അസോസിയേഷനുകളില്‍ നടത്തിവന്നിരുന്ന പ്രധാന കലാ സാംസ്‌കാരിക, കായിക പരിപാടികള്‍ ഇല്ലാതായതും വിനോദങ്ങള്‍ക്കായി പുറത്തുപോകുന്നതും എന്തിനേറെ മറ്റൊരു വീട്ടില്‍ പോകുന്നതുപോലും നിറുത്തേണ്ടിവന്നതുമൊക്കെ കുടുംബങ്ങളില്‍ മാതാപിതാക്കളുടെയും മക്കളുടേയുമെല്ലാം മാനസികാരോഗ്യത്തെ സാരമായി ബാധിച്ചിരിക്കുന്നു.

ഈ പ്രവണതയെ കാരുണ്യത്തോടെ സമീപിക്കുകയും സാന്ത്വനത്തോടെ കൈകാര്യം ചെയ്യുകയും ചെയ്യേണ്ടത് വളരെ അത്യന്താപേക്ഷിതമായിരിക്കുന്ന സാഹചര്യത്തില്‍, യുക്മയുടെ ചാരിറ്റി വിഭാഗമായ യുക്മ ചാരിറ്റി ഫൗണ്ടേഷന്‍, യു കെ മലയാളികള്‍ക്ക് മാനസീകാരോഗ്യത്തില്‍ കൈത്താങ്ങായിക്കൊണ്ട് 'ഉയിര്‍' എന്നപേരില്‍ ഒരു സംരംഭവുമായി മുന്നോട്ടു വന്നത്. നമ്മുടെ അതിജീവന ശക്തി വര്‍ദ്ധിപ്പിക്കുക എന്ന അര്‍ത്ഥം വരുന്ന ഇംഗ്ലീഷ് വാചകത്തില്‍നിന്നാണ് 'ഉയിര്‍' എന്ന പേരിന് രൂപം നല്‍കിയിരിക്കുന്നത് (Uplift Your Inner Resilience UYIR).

കൊറോണ ഉയര്‍ത്തിയിരിക്കുന്ന മാനസീക പ്രശ്‌നങ്ങള്‍ അറിഞ്ഞും അറിയാതെയും യു കെ മലയാളി കുടുംബങ്ങളിലും പ്രതിസന്ധികള്‍ ഉയര്‍ത്തുന്നുണ്ട് എന്ന തിരിച്ചറിവില്‍, മാനസികാരോഗ്യ രംഗങ്ങളില്‍ പ്രാവീണ്യം നേടിയ വിദഗ്ദ്ധരുടെ സഹകരണത്തോടെയാണ് യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. വിഷാദ രോഗങ്ങളിലേക്കും മറ്റ് മാനസികാരോഗ്യ പ്രശ്ങ്ങളിലേക്കും വഴിതെളിക്കുന്ന ഇത്തരം വിഷയങ്ങളില്‍ പരിശീലനം സിദ്ധിച്ച വ്യക്തികളുടെ ഇടപെടല്‍ തീര്‍ച്ചയായും ആവശ്യമായി വരുന്നു. സൈക്കാട്രി, യോഗ, ഫിസിക്കല്‍ ഫിറ്റ്‌നെസ് തുടങ്ങിയ വിഷയങ്ങളില്‍ പരിചയ സമ്പന്നരായ വ്യക്തികളുമായി സംസാരിക്കുവാനും പ്രശ്‌ന പരിഹാരം കണ്ടെത്തുവാനുമുള്ള അവസരം ഒരുക്കുകയാണ് പ്രധാനമായും ചെയ്യുന്നത്.

എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം ഒരു മണിക്കൂര്‍ വീതമാണ് ഇതിനായി ആദ്യ ഘട്ടത്തില്‍ നീക്കി വക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പൂര്‍ണ്ണമായ വ്യക്തി സ്വകാര്യത പാലിക്കുന്നതായിരിക്കുമെന്ന് യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ ചുമതലയുള്ള ഷാജി തോമസ്, ടിറ്റോ തോമസ്, വര്‍ഗീസ് ഡാനിയേല്‍, ബൈജു തോമസ് എന്നിവര്‍ അറിയിച്ചു.

ഡോക്ടറെ വിളിക്കേണ്ട നമ്പര്‍ 07860476432.
 
Other News in this category

 
 




 
Close Window