Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.1773 INR  1 EURO=108.1081 INR
ukmalayalampathram.com
Fri 10th Apr 2026
 
 
കായികം
  Add your Comment comment
ലങ്ക പ്രീമിയര്‍ ലീഗിന്റെ (എല്‍.പി.എല്‍) പ്രഥമ സീസണിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു
Reporter
ഐ.പി.എല്‍ മാതൃകയലുള്ള ഫ്രാഞ്ചൈസി ട20 ലീഗായ എല്‍.പി.എല്ലിന് ഈ മാസം 26- ന് തുടക്കമാവും. ഡിസംബര്‍ 16-നാണ് ഫൈനല്‍. ഹാംബന്‍ടോട്ടയിലെ മഹിന്ദ രാജപക്‌സ സ്റ്റേഡിയത്തിലാണ് ഫൈനലുള്‍പ്പെടെ ടൂര്‍ണമെന്റിലെ മുഴുവന്‍ മല്‍സരങ്ങളും നടക്കുന്നത്.

നവംബര്‍ 26-ന് കൊളംബോ കിംഗ്‌സും കാന്‍ഡി ടസ്‌കേഴ്‌സും തമ്മിലാണ് ഉദ്ഘാടന മല്‍സരം. ഉച്ചകഴിഞ്ഞ് 3.30- നും രാത്രി 7.30-നുമാണ് മത്സരങ്ങള്‍ നടക്കുന്നത്. ഡിസംബര്‍ 11-ന് പ്രാഥമിക റൗണ്ട് മല്‍സരങ്ങള്‍ അവസാനിക്കും. ദാംബുല്ല ഹോക്‌സും കൊളംബോ കിംഗ്‌സും തമ്മിലാണ് ലീഗ് ഘട്ടത്തിലെ അവസാനത്തെ മല്‍സരം.

അഞ്ചു ഫ്രാഞ്ചൈസികളാണ് ലീഗില്‍ അണിനിരക്കുന്നത്. കൊളംബോ കിംഗ്‌സ്, ദാംബുല്ല ഹോക്‌സ്, ഗല്ലെ ഗ്ലാഡിയേറ്റേഴ്‌സ്, ജാഫ്‌ന സ്റ്റാലിയണ്‍സ്, കാന്‍ഡി ടസ്‌കേഴ്‌സ് എന്നിവയാണ് അഞ്ചു ടീമുകള്‍. ഇവരില്‍ നാലു ടീമുകള്‍ ഡിസംബര്‍ 13, 14 തിയതികളില്‍ നടക്കാനിരിക്കുന്ന സെമിഫൈനലിലേക്കു യോഗ്യത നേടും.
 
Other News in this category

 
 




 
Close Window