Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
മതം
  Add your Comment comment
ഇന്ത്യക്കാര്‍ക്ക് ദീപാവലി ആശംസകള്‍: ദുബായ് ഭരണാധികാരി ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തും
Reporter
ഇന്ത്യക്കാര്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തും. ദീപാവലി ആഘോഷിക്കുന്ന എല്ലാവര്‍ക്കും യുഎഇയിലെ ജനങ്ങള്‍ക്ക് വേണ്ടി ആശംസകള്‍ നേരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പ്രത്യാശയുടെ വെളിച്ചം എപ്പോഴും നമ്മെ ഒന്നിപ്പിക്കുകയും മെച്ചപ്പെട്ട നാളിലേക്ക് നയിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

കോവിഡ് സുരക്ഷാ മുന്‍കരുതലുകളോടെ ദീപാവലി ആഘോഷിക്കണമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ അഭ്യര്‍ഥിച്ചു. സാമൂഹിക അകലം പാലിക്കുക, മുഖാവരണം ധരിക്കുക കൂടാതെ ആരോഗ്യ അധികാരികള്‍ പുറപ്പെടുവിക്കുന്ന എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കണമെന്നും കോണ്‍സുലേറ്റ് നിര്‍ദേശിച്ചു. മഹാമാരിയിലും സുരക്ഷിതത്വത്തോടെ ദീപാവലി ആഘോഷിക്കാമെന്നുള്ള വിവിധ പോസ്റ്റുകളും കോണ്‍സുലേറ്റ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്.



കെട്ടിടങ്ങളില്‍ വിവിധ വര്‍ണങ്ങളിലുള്ള ബള്‍ബുകള്‍ തൂക്കിയും മധുരം കഴിച്ചും യുഎഇയില്‍ ദീപാവലി ആഘോഷം തുടങ്ങി കഴിഞ്ഞു. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച ദീപാവലി ഉത്സവ് എന്ന പേരില്‍ വെര്‍ച്വല്‍ ആഘോഷം സംഘടിപ്പിച്ചു. കുടുംബങ്ങള്‍ അവരവരുടെ വീടുകളിലിരുന്ന് ആഘോഷത്തിന്റെ ഭാഗമായി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പതിനായിരത്തോളം പേരുടെ പങ്കാളിത്തമുണ്ടായിരുന്നു ദീപാവലി ഉത്സവിന്. രണ്ട് വര്‍ഷമായി ദുബായ് പോലീസും ഫെസ്റ്റില്‍ പങ്കെടുത്തിരുന്നു.

ഈ വര്‍ഷം ഒരു ലോകം, ഒരു കുടുംബം എന്ന പ്രമേയത്തിലാണ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ദീപാവലി ആഘോഷം. വെള്ളിയാഴ്ച വൈകുന്നേരം വിവിധ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ സംപ്രേഷണം ചെയ്യും. കഴിഞ്ഞ വെള്ളിയാഴ്ച ഓണ്‍ലൈന്‍ രംഗോലി മത്സരം നടന്നിരുന്നു. 56 ടീമുകള്‍ വീടുകളിലിരുന്നാണ് മത്സരത്തിന്റെ ഭാഗമായത്.
 
Other News in this category

 
 




 
Close Window