Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
ഇന്ത്യയ്ക്ക് എതിരേ മത്സരം വന്നപ്പോള്‍ ഓസ്‌ട്രേലിയയുടെ ഒരു പ്രധാന ക്രിക്കറ്റ് താരം പിന്മാറി
Reporter
ഇന്ത്യക്കെതിരായ ലിമിറ്റഡ് ഓവര്‍ പരമ്പരയില്‍ നിന്ന് ഓസീസ് പേസര്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ പിന്മാറി. കുടുംബത്തിനൊപ്പം സമയം ചെലവിടുന്നതിന് വേണ്ടിയാണ് റിച്ചാര്‍ഡ്‌സണ്‍ ടീമില്‍ നിന്ന് പിന്മാറിയത്. റിച്ചാര്‍ഡ്‌സന് പകരം ആന്‍ഡ്ര്യൂ തൈ ടീമിലേക്ക് എത്തി.

നിലവിലെ പ്രതിസന്ധിഘട്ടത്തില്‍ കുടുംബത്തോടൊപ്പം നില്‍ക്കാന്‍ കളിക്കാര്‍ ആഗ്രഹിക്കുന്നതിനെ പൂര്‍ണമായും പിന്തുണയ്ക്കുമെന്ന് ഓസീസ് ക്രിക്കറ്റ് ടീം സെലക്ഷന്‍ തലവന്‍ ട്രവര്‍ ഹോണ്‍സ് പറഞ്ഞു. നേരത്തെ ഐപിഎല്ലില്‍ നിന്നും റിച്ചാര്‍ഡ്‌സണ്‍ പിന്മാറിയിരുന്നു.

തെക്കന്‍ ഓസ്ട്രേലിയയില്‍ കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം നായകന്‍ ടിം പെയ്ന്‍ അടക്കമുള്ള താരങ്ങള്‍ സെല്‍ഫ് ഐസൊലേഷനിലാണ്. കോവിഡ് വ്യാപനം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ടിം പെയ്ന്‍ അടക്കമുള്ള സൗത്ത് ഓസ്ട്രേലിയന്‍ താരങ്ങളോട് സ്വയം നിരീക്ഷണത്തില്‍ പോകാന്‍ ക്രിക്കറ്റ് ഓസ്ട്രേലിയ ആവശ്യപ്പെടുകയായിരുന്നു.
 
Other News in this category

 
 




 
Close Window