Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
ഫുട്‌ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണ വിട പറഞ്ഞു: അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നു വൈകിട്ട്
Reporter
ഇതിഹാസ ഫുട്ബോള്‍ താരം ഡിയോഗോ മറഡോണ അന്തരിച്ചു. 60 വയസായിരുന്നു. രണ്ടാഴ്ച്ചയ്ക്ക് മുമ്പ് അദ്ദേഹം തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടിരുന്നു. തലച്ചോറില്‍ ശസ്ത്രക്രിയക്കു ശേഷം വിശ്രമിക്കുകയായിരുന്ന മറഡോണയുടെ അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു. എന്നാല്‍ അദ്ദേഹം മരിച്ചെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. നേരത്തെ അദ്ദേഹം സുഖംപ്രാപിച്ച് വരുന്നതായും മറികടന്നത് ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ സമയമെന്നും അദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചിരുന്നു.

പ്രഫഷനല്‍ ഫുട്‌ബോള്‍ അതിന്റെ ഗ്ലാമറുകളിലേക്കെത്തിയ 1980 കളില്‍ ക്ലബ്ബ് ഫുട്‌ബോളിലും മറഡോണ താരമായി തിളങ്ങി.1987 ല്‍ നാപ്പോളിയെ പ്രഥമ ഇറ്റാലിയന്‍ സെറി എ കിരീടത്തിലേക്ക് നയിച്ചത് കൊച്ചു മറഡോണയായിരുന്നു. 1991 ല്‍ യുവേഫ കിരീടവും നാപ്പോളിക്ക് മറഡോണ നേടിക്കൊടുത്തു. ആകാശത്തിന്റെയും കടലിന്റെയും നിറമുള്ള അര്‍ജന്റീനയുടെ ജഴ്‌സിക്ക് സാര്‍വദേശീയ അംഗീകാരം നേടിക്കൊടുത്ത കളിക്കാരനായിരുന്നു മറഡോണ.
 
Other News in this category

 
 




 
Close Window