Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
ദാവണിയണിഞ്ഞ് നാട്ടു പെണ്‍കുട്ടിയുടെ അഴക്: ഫാഷന്‍ തരംഗം ഹണി
Reporter
മലയാളികളുടെ പ്രിയങ്കരിയായ നായികയാണ് ഹണി റോസ്. സിനിമകളേക്കാള്‍ കൂടുതല്‍ സോഷ്യല്‍മീഡിയയിലാണ് താരത്തിന് കൂടുതല്‍ ആരാധകരുള്ളത്. പന്ത്രണ്ട് ലക്ഷം പേരാണ് ഹണി റോസിനെ ഇന്‍സ്റ്റഗ്രമില്‍ ഫോളോ ചെയ്യുന്നത്.

ഹണി റോസിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. താരം തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളാണിത്. ദാവണിയുടുത്ത് മലയാളി പെണ്‍കുട്ടിയായാണ് നടി എത്തിയിരിക്കുന്നത്. മനു മുളന്തുരുത്തിയാണ് ഈ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്.



വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് മലയാള സിനിമയില്‍ എത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും തിളങ്ങി. ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ഗംഭീര തിരിച്ചു വരവും നടത്തി.

മോഹന്‍ലാലിനൊപ്പം അഭിനയിച്ച ബിഗ് ബ്രദറാണ് ഹണി റോസിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. കഴിഞ്ഞ വര്‍ഷം ഇട്ടിമാണി മേഡ് ഇന്‍ ചൈന എന്ന മോഹന്‍ലാല്‍ ചിത്രത്തിലും അഭിനയിച്ചിരുന്നു.

മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ്, ജയസൂര്യ തുടങ്ങിയ താരങ്ങള്‍ക്കൊപ്പവും ശ്രദ്ധേയമായ ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. മമ്മൂക്കയുടെ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസില്‍ അഭിനയിച്ചിരുന്നു. മൈ ഗോഡ്, സര്‍ സിപി, റിംഗ് മാസ്റ്റര്‍ തുടങ്ങിയ സിനിമകളിലും നടി അഭിനയിച്ചു.


തമിഴില്‍ മുതല്‍ കനവേ, സിംഗപ്പുലി എന്നീ സിനിമകളിലാണ് നടി അഭിനയിച്ചത്. കൂടാതെ കന്നഡത്തിലും തെലുങ്കിലുമായി രണ്ട് സിനിമകളിലും നായികയായി ഹണി റോസ് എത്തി. തമിഴില്‍ മുതല്‍ കനവേ, സിംഗപ്പുലി എന്നീ സിനിമകളിലാണ് നടി അഭിനയിച്ചത്. കൂടാതെ കന്നഡത്തിലും തെലുങ്കിലുമായി രണ്ട് സിനിമകളിലും നായികയായി ഹണി റോസ് എത്തി.
 
Other News in this category

 
 




 
Close Window