Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
വിരാട് കോഹ്ലിയെ പ്രകോപിപ്പിക്കുന്നത് അത്ര നല്ലതല്ല: ആരോണ്‍ ഫിഞ്ചിന്റെ മുന്നറിയിപ്പ്
Reporter
ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ഓസീസ് താരങ്ങള്‍ മുന്നറിയിപ്പുമായി സഹതാരം ആരോണ്‍ ഫിഞ്ച്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ പ്രകോപിപ്പിക്കുന്നത് അത്ര നല്ലതല്ലെന്നും മറുപടി ദയയില്ലാത്തത് ആയിരിക്കുമെന്നുമാണ് ഫിഞ്ച് പറയുന്നത്.

'കോഹ്ലിയോട് ഏറ്റുമുട്ടുമ്പോള്‍ കൃത്യമായ ബാലന്‍സ് കാത്തുസൂക്ഷിക്കണം. കൂടുതല്‍ പ്രകോപിപ്പിച്ചാല്‍ കോഹ്ലിക്ക് ഒരു ദയയുമുണ്ടാകില്ല. കോഹ്ലി പഴയതിനേക്കാള്‍ ശാന്തനായിട്ടാണ് ഇപ്പോള്‍ കാണപ്പെടുന്നത്. ഫീല്‍ഡില്‍ കൂടുതല്‍ ശാന്തനായ കോഹ്ലി ഇപ്പോള്‍ കുറച്ചുകൂടി കളിയുടെ ടെംപോ മനസിലാക്കുന്നുണ്ട്' ഫിഞ്ച് പറഞ്ഞു.

ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിലെ കോഹ്ലിയുടെ സഹതാരമാണ് ഫിഞ്ച്. വ്യാഴാഴ്ച അഡ് ലെയ്ഡിലാണ് നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുന്നത്. ഈ മത്സരത്തിന് ശേഷം കോഹ്ലി കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ഇന്ത്യയിലേക്ക് മടങ്ങും.
 
Other News in this category

 
 




 
Close Window