Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
ഓസ്ട്രേലിയയെ നേരിടാന്‍ ഇന്ത്യയ്ക്ക് വിരാട് കോഹ്ലിയെ പോലെ മൂന്ന് താരങ്ങളെ വേണമെന്ന് റമീസ്
Reporter
ഓസ്ട്രേലിയയുടെ ബോളിംഗ് നിരയോട് പിടിച്ചു നില്‍ക്കാന്‍ ഇന്ത്യയ്ക്ക് വിരാട് കോഹ്ലിയെ പോലുള്ള രണ്ട് മൂന്ന് താരങ്ങളെ ആവശ്യമാണെന്ന് മുന്‍ താരം റമീസ് രാജ. ഒന്നാം ടെസ്റ്റിലെ ഇന്ത്യയുടെ ദയനീയ പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് റമീസ് രാജയുടെ അഭിപ്രായ പ്രകടനം.

'ഇന്ത്യന്‍ ബാറ്റിംഗ് ലൈനപ്പില്‍ വിടവുകളും പോരായ്മകളും കാണാന്‍ കഴിയും. ചിലര്‍ക്കു സാങ്കേതികപരമായ പ്രശ്നങ്ങളാണുണ്ടായിരുന്നത്. മറ്റു ചിലര്‍ക്കാവട്ടെ മികവുള്ള പേസ് ബോളിംഗ് നിരയ്‌ക്കെതിരേ പിടിച്ചുനില്‍ക്കാനുള്ള കെല്‍പ്പുമില്ലായിരുന്നു. ഓസീസ് ഫാസ്റ്റ് ബോളര്‍മാരാണ് എല്ലാ ക്രെഡിറ്റും അര്‍ഹിക്കുന്നത്. ഉയരം കൂടിയ അവരുടെ ഫാസ്റ്റ് ബോളര്‍മാര്‍ ഇതു നന്നായി മുതലെടുത്തു. '

'നിങ്ങളുടെ ഡിഎന്‍എയെ തന്നെ ചാലഞ്ച് ചെയ്യുന്നതാണ് ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങള്‍. ഇതുപോലെയുള്ള സാഹചര്യങ്ങളില്‍ നിങ്ങള്‍ അധികം ക്രിക്കറ്റ് കളിച്ചു കാണില്ല. കോഹ്ലിയെ പോലെയുള്ള രണ്ടോ മൂന്നു താരങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യക്കു രക്ഷപ്പെടാമായിരുന്നു. എന്നാല്‍ ഓസീസ് ബോളര്‍മാര്‍ എത്ര മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നു കോഹ്ലിയുടെ പരാജയം തെളിയിക്കുന്നു' രാജ വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window