Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ 27 ടെസ്റ്റ് സെഞ്ചുറിയെന്ന നേട്ടത്തിനൊപ്പം സ്മിത്ത് എത്തി
Reporter
തകര്‍പ്പന്‍ സെഞ്ച്വറി നേട്ടത്തോടെ തന്റെ തനിസ്വരൂപത്തിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ് ഓസീസ് ബാറ്റ്സ്മാന്‍ സ്റ്റീവ് സ്മിത്ത്. ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റില്‍ നിന്നുമായി വെറും 10 റണ്‍സ് നേടിയ സ്മിത്ത്, മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ സെഞ്ച്വറി നേടി അതിന്റെ ക്ഷീണമങ്ങ് തീര്‍ത്തു.

226 പന്തുകളില്‍നിന്ന് 16 ഫോറുകളുടെ അകമ്പടിയോടെ 131 റണ്‍സാണ് സ്മിത്ത് നേടിയത്. താരത്തിന്റെ 27ാം ടെസ്റ്റ് സെഞ്ച്വറിയാണിത്. ഇതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ 27 ടെസ്റ്റ് സെഞ്ചുറിയെന്ന നേട്ടത്തിനൊപ്പം സ്മിത്ത് എത്തി. മുപ്പത്തിരണ്ടുകാരനായ കോഹ്ലി 87 ടെസ്റ്റില്‍ നിന്നാണ് 27 സെഞ്ചുറി നേടിയതെങ്കില്‍, സ്മിത്തിന് 27 സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ വേണ്ടിവന്നത് 76 ടെസ്റ്റ് മാത്രമാണ്.

ഏറ്റവും വേഗത്തില്‍ 27 സെഞ്ചുറി നേടിയ താരങ്ങളില്‍ സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനു പിന്നില്‍ രണ്ടാമതെത്തി സ്മിത്ത്. അതോടൊപ്പം ടെസ്റ്റ് റണ്‍സില്‍ സ്മിത്ത് കോഹ്ലിയെ മറികടന്നു. 76ാം ടെസ്റ്റ് കളിക്കുന്ന സ്മിത്തിന്റെ സമ്പാദ്യം 136 ഇന്നിംഗ്സുകളില്‍ നിന്ന് 7368 റണ്‍സാണ്.
 
Other News in this category

 
 




 
Close Window