Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.1773 INR  1 EURO=108.1081 INR
ukmalayalampathram.com
Fri 10th Apr 2026
 
 
കായികം
  Add your Comment comment
റിഷഭിന്റെ വിക്കറ്റ് കീപ്പിംഗിനെ വിമര്‍ശിച്ച് മുന്‍ ഓസീസ് താരം
Reporter
ഇന്ത്യന്‍ യുവതാരം റിഷഭ് പന്തിന്റെ വിക്കറ്റ് കീപ്പിംഗിനെ വിമര്‍ശിച്ച് മുന്‍ ഓസീസ് താരവും ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ മുഖ്യ പരിശീലകനുമായ റിക്കി പോണ്ടിംഗ്. ഓസീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ പന്തിന്റെ മോശം കീപ്പിംഗിന്റെ പശ്ചാത്തലത്തിലാണ് പോണ്ടിംഗിന്റെ വിമര്‍ശനം.

'അരങ്ങേറ്റം കുറിച്ചതിന് ശേഷം ലോകത്ത് മറ്റേതൊരു വിക്കറ്റ് കീപ്പര്‍ നഷ്ടപ്പെടുത്തിയതിനേക്കാളും കൂടുതല്‍ ക്യാച്ചുകള്‍ റിഷഭ് പന്ത് നഷ്ടപ്പെടുത്തി. വിക്കറ്റ് കീപ്പിംഗില്‍ റിഷഭ് പന്ത് കൂടുതല്‍ പരിശീലനം നടത്തേണ്ടതുണ്ട്' പോണ്ടിങ് പറഞ്ഞു. ഓസീസിനെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനം രണ്ട് വട്ടമാണ് അരങ്ങേറ്റ താരം പുകോവ്‌സ്‌കിയുടെ ക്യാച്ച് പന്ത് കൈവിട്ട് കളഞ്ഞത്.

ഇന്ത്യന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേലും പന്തിന്റെ വിക്കറ്റ് കീപ്പിംഗിനെ വിമര്‍ശിച്ച് എത്തി. അശ്വിന്റെ ഡെലിവറിയില്‍ പുകോവ്‌സ്‌കിയുടെ ക്യാച്ച് നഷ്ടപ്പെടുത്തുന്ന സമയം വിരലുകള്‍ താഴേക്ക് വെക്കുന്നതിന് പകരം മുമ്പിലേക്ക് കൊണ്ടുവരികയായിരുന്നു പന്ത്. വിരലുകള്‍ താഴെയ്ക്കാക്കി വെയ്ക്കാന്‍ പന്ത് പ്രത്യേകം പരിശീലനം നടത്തണമെന്നും പന്ത് ഇനിയുമേറെ മെച്ചപ്പെടാനുണ്ടെന്നും പാര്‍ഥീവ് പട്ടേല്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window