Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 30th Apr 2024
 
 
മതം
  Add your Comment comment
ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ (GMMHC) മകരവിളക്ക് ആഘോഷങ്ങള്‍ ജനുവരി 9 ന്
Reporter
ഹൈന്ദവ വിശ്വാസത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന മകരസംക്രമ മുഹൂര്‍ത്തത്തില്‍ കലിയുഗവരദനായ അയ്യപ്പസ്വാമിയുടെ മകരവിളക്ക് virtual ആയി ആഘോഷിക്കാന്‍ ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ ഹിന്ദു കമ്യൂണിറ്റി(GMMHC) തയ്യാറെടുത്തിരിക്കുന്നു.

മുന്‍കാലങ്ങളില്‍ മകരവിളക്ക് മഹോത്സവം, നെറ്റിപ്പട്ടം കെട്ടിയഗജ വീരന്റെയും, താലപ്പൊലിയുടെയും, ചെണ്ട മേളത്തിന്‌ടെയും അകമ്പടിയോടെ തൃക്കൊടിയേറ്റത്തില്‍ ആരംഭിച്ച് അയ്യപ്പഭക്തന്മാര്‍ക്കു ദര്‍ശനപുണ്യമേകാന്‍ അഭിഷേകം ഉള്‍പ്പെടെ വിവിധ പൂജകളും ഭക്തിസാന്ദ്രമായ ഭജനയുമായി വന്‍ ആഘോഷമായി ആണ് ഗ്രെയ്റ്റര്‍ മാഞ്ചെസ്റ്റെര്‍ മലയാളീ ഹിന്ദു കമ്മ്യൂണിറ്റി നടത്തിയിരുന്നത്. നാനൂറില്‍ പരം ഭക്തജനങ്ങള്‍ പങ്കെടുത്ത കഴിഞ്ഞ വര്‍ഷത്തെ മകരവിളക്ക് മഹോത്സവം പ്രത്യേകം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ശബരി ശൈലവാസന്റെ ആ തിരുവുത്സവം ഇക്കുറി കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലൂടെ ആണ് നടത്തപ്പെടുന്നത്. അയ്യപ്പപൂജയും ഭക്തിഗാനസുധയും അടങ്ങുന്ന മകരവിളക്ക് ആഘോഷം മാഞ്ചസ്റ്റര്‍ ഹിന്ദു സമാജത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ ലൈവ് ആയി ദര്‍ശിക്കാവുന്നതാണ്.

Virtual ആയി നടത്തുന്ന ചടങ്ങിലേക്ക് എല്ലാ അയ്യപ്പ ഭക്തന്മാരെയും സ്വാഗതം ചെയ്യുന്നതായി ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റി പ്രസിഡന്റ് സിന്ധു ഉണ്ണി (07979123615) സെക്രട്ടറി രാധേഷ് നായര്‍ (07815 819190) എന്നിവര്‍ അറിയിച്ചു.
 
Other News in this category

 
 




 
Close Window