Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
കായികം
  Add your Comment comment
വിവാഹവാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം: അബോര്‍ഷന്‍; പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന് എതിരേ പോലീസ് കേസ്
Reporter
പാകിസ്ഥാന്‍ ടീം ക്യാപ്റ്റന്‍ ബാബര്‍ അസമിനെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തു. ലാഹോര്‍ സ്വദേശിനിയായ ഹമിസ മുഖ്താറാണ് താരത്തിനെതിരെ ലൈംഗിക പീഡനമാരോപിച്ച് കേസ് നല്‍കിയത്. ലാഹോര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് താരത്തിനെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്.

വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി ചൂഷണം ചെയ്തു എന്നു കാട്ടിയാണ് യുവതി പരാതി നല്‍കിയത്. പലയിടങ്ങളിലായി താമസിപ്പിച്ച് പീഡിപ്പിച്ചു എന്നും നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കിയെന്നും യുവതി ആരോപിച്ചിരുന്നു. തെളിവിനായി മെഡിക്കല്‍ രേഖകളും ഇവര്‍ ഹാജരാക്കിയിട്ടുണ്ട്.
ഹര്‍ജിയില്‍ ഇരുകൂട്ടരുടെയും വാദം കേട്ട സെഷന്‍സ് ജഡ്ജ് നൗമാന്‍ മുഹമ്മദ് നയീം ബാബര്‍ അസമിനെതിരെ അടിയന്തരമായ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു. ബാബറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തുവെന്ന കാര്യം പരാതിക്കാരി സ്ഥിരീകരിച്ചു.
നിലവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായുള്ള പരമ്പരയ്ക്ക് തയ്യാറെടുക്കുകയാണ് ബാബര്‍ അസം. രണ്ട് ടെസ്റ്റുകളും 3 ടി 20 മത്സരങ്ങളുമാണ് പാകിസ്ഥാന്‍ ദക്ഷിണാഫ്രിക്കയുമായി കളിക്കുക. തള്ളവിരലിനേറ്റ പരിക്കു മൂലം താരം ഈയിടെ അവസാനിച്ച ന്യൂസിലന്‍ഡ് പര്യടനത്തില്‍ ബാബറിന് കളിക്കാനായിരുന്നില്ല.
 
Other News in this category

 
 




 
Close Window