Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
കേരളത്തില്‍ വന്ന് ക്വാറന്റീനില്‍ കഴിയുമ്പോഴും സണ്ണി ലിയോണ്‍ താരം
Reporter
തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ സണ്ണി ലിയോണ്‍ ക്വറന്റീന്‍ കാലം ചിലവഴിക്കുന്നത് ഒരു റിസോര്‍ട്ടിലാണ്. ഇന്‍സ്റ്റഗ്രാമില്‍ അവിടെ നിന്നുള്ള ഹോട്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. മലയാളി യുവാക്കളെ വരുതിയിലാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട് സണ്ണി. കേരളത്തെ അത്രമേല്‍ ഇഷ്ടമായതുപോലുണ്ട് സണ്ണി ലിയോണിക്ക്. പൂവാര്‍ ദ്വീപില്‍ നീന്തിത്തുടിക്കുന്ന ചിത്രങ്ങളുമായി സണ്ണി ഇന്‍സ്റ്റഗ്രാമില്‍ എത്തുന്നു

പൂളില്‍ ഒരു ജലകന്യകയെ പോലെ നീന്തിത്തുടിക്കുകയാണ് സണ്ണി. ചിത്രങ്ങള്‍ക്ക് മലയാളികള്‍ കമന്റ് ചെയ്തിട്ടുമുണ്ട്

കേരളത്തിന്റെ പച്ചപ്പും കുളിരും നുകരാന്‍ കുടുംബസമേതം തിരുവനന്തപുരത്താണ് സണ്ണി ലിയോണിയും കുടുംബവും ഇപ്പോള്‍. ഭര്‍ത്താവ് ഡാനിയേല്‍ വെബറും മക്കളായ നിഷ, അഷര്‍, നോവ എന്നിവരും ഒപ്പമുണ്ട്. ഒരു മാസത്തെ സന്ദര്‍ശന പ്ലാനാണ് സണ്ണിക്ക് ഉള്ളത്

കഴിഞ്ഞ ദിവസങ്ങളില്‍ നാടന്‍ മേട്ടില്‍ ഫുട്‌ബോള്‍ കളിക്കുന്ന വീഡിയോ സണ്ണി പോസ്റ്റ് ചെയ്തിരുന്നു. അതിനു ശേഷം വന്നത് ഒരു പൂള്‍ വീഡിയോയാണ്. ഇപ്പോള്‍ വീണ്ടും പൂള്‍ ചിത്രങ്ങളുമായി സണ്ണി സോഷ്യല്‍ മീഡിയയില്‍ എത്തുന്നു
 
Other News in this category

 
 




 
Close Window