Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
കായികം
  Add your Comment comment
ഇന്ത്യയ്ക്കായി തീരുമാനമെടുക്കേണ്ടത് ഇന്ത്യക്കാരാണ്; പോപ്പ് താരം റിഹാനയ്ക്ക് സച്ചിന്റെ മറുപടി
Reporter
കര്‍ഷകരുടെ പ്രതിഷേധത്തെ പിന്തുണച്ച പോപ്പ് താരം റിഹാനയുടെ ട്വീറ്റിന് ശേഷം ഉണ്ടായ ''ഇന്ത്യ വിരുദ്ധ പ്രചാരണ''ത്തില്‍ പ്രതികരണവുമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഇന്ത്യക്കാരാണ് ഇന്ത്യയ്ക്കായി തീരുമാനമെടുക്കേണ്ടതെന്നും രാജ്യത്തിന്റെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്നും സച്ചിന്‍ പറഞ്ഞു.

''ഇന്ത്യയുടെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല. ബാഹ്യശക്തികള്‍ക്ക് കാഴ്ചക്കാരാകാം, പക്ഷേ പങ്കാളികളാകാന്‍ കഴിയില്ല. ഇന്ത്യക്കാര്‍ക്ക് ഇന്ത്യയെ അറിയാം, ഇന്ത്യയ്ക്കായി തീരുമാനമെടുക്കാം. ഒരു രാഷ്ട്രമെന്ന നിലയില്‍ നമുക്ക് ഐക്യത്തോടെ തുടരാം,'' സച്ചിന്‍ ട്വീറ്റ് ചെയ്തു. ഇന്ത്യടുഗെതര്‍, ഇന്ത്യഎഗൈന്‍സ്‌റ്‌പ്രോപഗണ്ട എന്നീ ഹാഷ്ടാഗുകളും ട്വീറ്റില്‍ ഉപയോഗിച്ചു.
 
Other News in this category

 
 




 
Close Window