Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
ക്രിക്കറ്റ് ടെസ്റ്റിനു പിന്നാലെ കളിക്കളം പൊളിഞ്ഞു: ക്യൂറേറ്ററെ മാറ്റി
Reporter
ഇന്ത്യ- ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് പിന്നാലെ പിച്ചിനെ കുറിച്ച് വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ക്യൂറേറ്ററെ മാറ്റി ബി.സി.സി.ഐ. ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെയും പ്രാദേശിക ഗ്രൗണ്ട്‌സ്മാനായ വി രമേഷ് കുമാറിന്റെയും നേതൃത്വത്തിലാണ് രണ്ടാം ടെസ്റ്റിനുള്ള പിച്ച് തയ്യാറാക്കുന്നത്.

ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യന്‍ ടീമിന്റെ തോല്‍വിക്ക് പിന്നാലെ പിച്ചിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ആദ്യ രണ്ട് ദിവസത്തിനുള്ളില്‍ തകര്‍ന്ന പിച്ചില്‍ അവസാന രണ്ട് ദിവസവും ബാറ്റിംഗ് വളരെ ദുഷ്‌കരമായിരുന്നു. മത്സര ശേഷം ഇംഗ്ലണ്ട് താരങ്ങളടക്കം പിച്ചിനെക്കുറിച്ച് വിമര്‍ശനം ഉന്നയിച്ചിരുന്നു.

രണ്ടാം ടെസ്റ്റില്‍ പിച്ച് സ്പിന്നിന് അനുകൂലമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒന്നാം ടെസ്റ്റ് നടന്ന ചെന്നൈയിലെ സ്റ്റേഡിയം തന്നെയാണ് രണ്ടാം ടെസ്റ്റിനും വേദിയാകുന്നത്. ശനിയാഴ്ചയാണ് രണ്ടാം ടെസ്റ്റിന് തുടക്കമാകുന്നത്.
 
Other News in this category

 
 




 
Close Window