Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
അമേരിക്കന്‍ ബ്രാന്‍ഡായ സെന്റ് ജോണ്‍: അണിയുന്നത് പ്രിയങ്ക: വില 2 ലക്ഷം രൂപ
Reporter
പുതിയ സിനിമ 'വൈറ്റ് ടൈഗറി'ന്റെ പ്രചാരണത്തിരക്കിലാണ് നടി പ്രിയങ്ക ചോപ്ര. ലണ്ടനിലെ വീട്ടിലുള്ള താരം ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നത്. ഇതിന്റെ ഭാഗമായി താരം പങ്കുവച്ച രസകരമായ വിഡിയോ ശ്രദ്ധ നേടിയിരിക്കുകയാണ്. വ്യത്യസ്തമായ വസ്ത്രങ്ങളില്‍ എത്തുകയാണ് പ്രിയങ്ക.

ഒപ്പം കറുത്ത വരകള്‍ പ്രിന്റ് ചെയ്ത വെള്ള മോണോക്രോം ഡ്രസ്സ് ധരിച്ച് അരുമയായ പട്ടിക്കുട്ടി ഡയാനയുമുണ്ട്. കടുവയുടെ ശരീരത്തിലെ വരകള്‍ പോലെ ഡിസൈന്‍ ചെയ്ത ഡ്രസ്സില്‍ പ്രിയങ്ക 'വൈറ്റ് ടൈഗര്‍' ലുക്കിലാണ്. ടര്‍ട്ടില്‍ നെക്കും ഫുള്‍ സ്ലീവുമാണ് ഈ ഡ്രസ്സിനുളളത്. അമേരിക്കന്‍ ബ്രാന്‍ഡായ സെന്റ് ജോണ്‍ ആണ് വസ്ത്രം ഒരുക്കിയത്. 2 ലക്ഷം രൂപയാണ് വസ്ത്രത്തിന്റെ വില.
 
Other News in this category

 
 




 
Close Window