Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 30th Apr 2024
 
 
മതം
  Add your Comment comment
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത: ലണ്ടന്‍ റീജിയനിലേക്കു ഫാ. അനീഷ് നെല്ലിക്കല്‍, ഫാ. ജോസഫ് മുക്കാട്ട്
Reporter
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ ലണ്ടന്‍ റീജിയനിലേക്കു ഫാ. അനീഷ് നെല്ലിക്കലിനെയും , ഫാ. ജോസഫ് മുക്കാട്ടിനെയും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പുതിയതായി നിയമിച്ചതായി രൂപത കേന്ദ്രത്തില്‍ നിന്നും അറിയിച്ചു , ലണ്ടന്‍ റീജിയണിലെ ഹോളി ക്വീന്‍ ഓഫ് റോസറി മിഷന്‍ , ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പ്രോപോസ്ഡ് മിഷന്‍ , സെന്റ് സേവ്യേഴ്സ് പ്രോപോസ്ഡ് മിഷന്‍ , എന്നീ മിഷനുകളുടെ ചുമതല നല്‍കിയിരിക്കുന്ന ഫാ. അനീഷ് നെല്ലിക്കല്‍ തൃശൂര്‍ അതിരൂപത അംഗമാണ് . സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷന്‍ , സെന്റ് മോണിക്ക മിഷന്‍ , സെന്റ് പീറ്റര്‍ പ്രൊപ്പോസഡ് മിഷന്‍ , സെന്റ് ജോര്‍ജ് പ്രോപോസ്ഡ് മിഷന്‍ എന്നീ മിഷനുകളുടെ ചുമതല നല്‍കിയിരിക്കുന്ന ഫാ. ജോസഫ് മുക്കാട്ട് ബല്‍ത്തങ്ങാടി രൂപത അംഗമാണ് . ഇരുവരുടെയും രൂപതാ കുടുംബത്തിലേക്ക് സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായും , ഇവരുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാര്‍ഥനാ നിര്‍ഭരമായ ആശംസകള്‍ നേരുന്നതായും രൂപത കേന്ദ്രത്തില്‍ നിന്നും അറിയിച്ചു .
 
Other News in this category

 
 




 
Close Window