Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
പി.ടി. ഉഷ ഓട്ടത്തിന്റെ വേഗതയില്‍ സൃഷ്ടിച്ച റെക്കോഡ് 23 വര്‍ഷത്തിനു ശേഷം തമിഴ്‌നാട്ടിലെ ഒരു കായിക താരം മറികടന്നു
Reporter
ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പി ടി ഉഷയുടെ 23 വര്‍ഷം പഴക്കമുള്ള മീറ്റ് റെക്കോര്‍ഡ് തകര്‍ത്ത് തമിഴ്‌നാട് താരം ധനലക്ഷ്മി. 200 മീറ്ററിലാണ് ധനലക്ഷ്മിയുടെ നേട്ടം.

200 ഹീറ്റ്‌സില്‍ 23.26 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ധനലക്ഷ്മിയുടെ മീറ്റ് റെക്കോര്‍ഡ്. പി ടി ഉഷ 1998ല്‍ മീറ്റ് റെക്കോര്‍ഡ് കുറിച്ചത് 23.30 സെക്കന്‍ഡിലായിരുന്നു. ഇരുപത്തിരണ്ടുകാരിയായ ധനലക്ഷ്മി രാജ്യാന്തര താരം ഹിമദാസിനെ പിന്തള്ളി ഹീറ്റ്‌സില്‍ ഒന്നാമതെത്തി. ഹിമദാസ് 24.39 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്.

2002ല്‍ സരസ്വതി സാഹ കുറിച്ച 22.82 സെക്കന്‍ഡാണ് 200 മീറ്ററില്‍ ദേശീയ റെക്കോര്‍ഡ്. ഒളിംപിക് യോഗ്യതാ മാര്‍ക്ക് 22.80 സെക്കന്‍ഡും. ഇന്ന് വൈകിട്ട് നടക്കുന്ന 200 മീറ്റര്‍ ഫൈനലില്‍, ദേശീയ റെക്കോര്‍ഡ് മറികടന്ന് ധനലക്ഷ്മി ഒളിംപിക് യോഗ്യത നേടുമെന്ന പ്രതീക്ഷയിലാണ് പരിശീലകന്‍ മണികണ്ഠ അറുമുഖന്‍. ദ്യുതി ചന്ദിനെ പിന്നിലാക്കി നേരത്തെ 100 മീറ്ററില്‍ ധനലക്ഷ്മി സ്വര്‍ണം നേടിയിരുന്നു.
 
Other News in this category

 
 




 
Close Window